ഛത്തീസ്​ഗഢ്​: രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി

ഛത്തീസ്​ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കി. 77 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി ശനിയാഴ്ച പുറത്തിറക്കിയിരുന്നു. 

Last Updated : Oct 30, 2018, 11:20 AM IST
ഛത്തീസ്​ഗഢ്​: രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി

ന്യൂഡല്‍ഹി: ഛത്തീസ്​ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കി. 77 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി ശനിയാഴ്ച പുറത്തിറക്കിയിരുന്നു. 

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗമാണ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. 

ഛത്തീസ്ഗഢില്‍ രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 12, നവംബര്‍ 20 തീയതികളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. ഛത്തീസ്ഗഢില്‍ ആകെ 90 നിയമസാഭാ സീറ്റുകളാണ് ഉള്ളത്. ശനിയാഴ്ച പുറത്തിറക്കിയ ആദ്യ പട്ടികയില്‍ 77 സ്ഥാനാര്‍ഥികളുടെ പേരാണ് ബിജെപി ഉള്‍പ്പെടുത്തിയിരിക്കുന്നത്.   രണ്ടാമത്തെ പട്ടികയില്‍ 11 പേരുടെ പേരാണ് ഉള്ളത്.

നിലവിലെ 14 എംഎല്‍എമാര്‍ക്കു പകരം പുതുമുഖങ്ങള്‍ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ മുന്‍പ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ രാംദയാല്‍ പാലി ടനാഖറില്‍ നിന്ന് മത്സരിക്കും. രാജ്നന്ദ്ഗാവോന്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് മത്സരിക്കും. ഇതേസമയം പട്ടികയില്‍ 14 സ്ത്രീകള്‍ ഇടം നേടിയിട്ടുണ്ട്. 

അതേസമയം, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ് ആവേശഭരിതമാക്കിക്കൊണ്ട് കോണ്‍ഗ്രസും നിര്‍ണ്ണായക നീക്കം നടത്തിയിരിക്കുകയാണ്.

ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് അടല്‍ ബിഹാരി വാജ്‌പേയിയുടെ മരുമകളായ കരുണ ശുക്ല കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്. മുഖ്യമന്ത്രി രമണ്‍ സിംഗിന്‍റെ മണ്ഡലമായ രാജ്‌നന്ദ്ഗാവിലാണ് അദ്ദേഹത്തിനെതിരെ വാജ്‌പേയിയുടെ മരുമകളും മുന്‍ ലോകസഭാംഗവുമായ കരുണ ശുക്ല മത്സരിക്കുന്നത്. 2014 ലാണ് കരുണ കോണ്‍ഗ്രസ് അംഗമാകുന്നത്.

രമണ്‍ സിംഗിനെതിരെ മുന്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന അജിത് ജോഗി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി.

രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നതനുസരിച്ച് രമണ്‍ സിംഗിന് വിജയം അത്ര അനായാസമാകില്ല. എങ്കിലും, അദ്ദേഹത്തിന്‍റെ സ്വീകര്യതയില്‍ കുറവ് വന്നിട്ടില്ല എന്നാണ് ബിജെപിയുടെ അഭിപ്രായം. 

ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍ നടക്കുക.

 

Trending News