ഛത്തീസ്ഗഢ്: തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്ഫോടനം

ആദ്യഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് നടക്കുന്ന ദന്തേവാഡയില്‍ സ്ഫോടനം. 

Last Updated : Nov 12, 2018, 11:35 AM IST
ഛത്തീസ്ഗഢ്: തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്ഫോടനം

റായ്പൂര്‍: ആദ്യഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് നടക്കുന്ന ദന്തേവാഡയില്‍ സ്ഫോടനം. 

തുമാക്പാല്‍ സൈനിക ക്യാമ്പിന് സമീപമാണ് സ്ഫോടനം നടന്നത്. കു‍ഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. രണ്ടാഴ്‌ചയ്‌ക്കിടെ മാവോയിസ്റ്റുകള്‍ നടത്തുന്ന ആറാമത്തെ ആക്രമണമാണിത്.

കനത്ത സുരക്ഷയിലാണ് ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 18 നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​യ്ക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാവോയിസ‌്റ്റ‌് ശക്തികേന്ദ്രമായ തെക്കന്‍ ജില്ലകളിലെ 18 മണ്ഡലങ്ങളാണ് ഇവ. വോട്ടു രേഖപ്പെടുത്തുന്നവരുടെ വിരല്‍ മുറിച്ചെടുക്കുമെന്നുവരെ ഭീഷണിയുണ്ടായിരുന്നു.

മാവോയിസ്റ്റ് ഭീഷണി അതിരൂക്ഷമായ 12 മണ്ഡലങ്ങളെ 'റെഡ് സോണ്‍' സീറ്റുകളായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രശ്നബാധിത മണ്ഡലങ്ങളില്‍ പത്തെണ്ണത്തില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പോളിംഗ്. എട്ടു മണ്ഡലങ്ങളില്‍ രാവിലെ എട്ടു മുതല്‍ അഞ്ചു വരെയും. കനത്ത സുരക്ഷയിലാണ് പോളിംഗ് ഉദ്യോഗസ്ഥരെയും പോളിംഗ് സാമഗ്രികളും ഓരോ ബൂത്തിലും എത്തിച്ചത്. 200ഓളം ബൂത്തുകളില്‍ ഹെലികോപ്റ്റര്‍ സേവനം ഉണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും സുരക്ഷാ സേനയെയുമാണ് മാവോയിസ്റ്റുകള്‍ ഉന്നം വയ്ക്കുന്നത്. 

മു​​​​ഖ്യ​​​​മ​​​​ന്ത്രി ര​​​​മ​​​​ണ്‍ സിം​​​​ഗ് അ​​​​ട​​​​ക്കം 190 സ്ഥാ​​​​നാ​​​​ര്‍​​​​ഥി​​​​ക​​​​ളാ​​​​ണ് ആദ്യഘട്ടത്തില്‍ ജ​​​​ന​​​​വി​​​​ധി തേ​​​​ടു​​​​ന്ന​​​​ത്. രാ​​​​ജ്ന​​​​ന്ദ്ഗാ​​​​വി​​​​ലാ​​​​ണു ര​​​​മ​​​​ണ്‍ സിം​​​​ഗ് മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്. മു​​​​ന്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ട​​​​ല്‍ ബി​​​​ഹാ​​​​രി വാ​​​​ജ്പേ​​​​യി​​​​യു​​​​ടെ അ​​​​ന​​​​ന്ത​​​​ര​​​​വ​​​​ള്‍ ക​​​​രു​​​​ണാ ശു​​​​ക്ല​​​​യാ​​​​ണു രാ​​​​ജ്ന​​​​ന്ദ്ഗാ​​​​വി​​​​ലെ കോ​​​​ണ്‍​​​​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ര്‍​​​​ഥി. ഇ​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ക്കു​​​​ന്ന മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ 12 എ​​​​ണ്ണം പ​​​​ട്ടി​​​​ക​​​​വ​​​​ര്‍​​​​ഗ​​​​ സം​​​​വ​​​​ര​​​​ണ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളാ​​​​ണ്. കോണ്‍ഗ്രസിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിലെ 18 സീറ്റില്‍ പന്ത്രണ്ടിലും 2013ല്‍ ബിജെപി തോറ്റിരുന്നു.

ഇത്തവണ ത്രികോണ മത്സരമാണ്‌ ഛത്തീസ്ഗഢില്‍ നടക്കുന്നത്. ഭരണവിരുദ്ധവികാരം നേരിടുന്ന ബിജെപി, അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ‌്, നിര്‍ണായശക്തിയായ അജിത് ജോഗി--മായാവതി സഖ്യം എന്നിവരാണ‌് മത്സരരംഗത്തുള്ളത‌്. എന്നാല്‍ സഖ്യം കോണ്‍ഗ്രസിന് തലവേദനയാകുമെന്നും ബിജെപിയ്ക്ക് അനുകൂലമായി
ത്തീരുമെന്നുമുള്ള കണക്കുകൂട്ടലിലാണ് ബിജെപി. കര്‍ണാടകയില്‍ കുമാരസ്വാമിയെപോലെ ഇലക്ഷനു ശേഷം ഒരു നിര്‍ണായക ശക്തിയായിക്കീരാമെന്ന കണക്കുകൂട്ടലിലാണ്, അജിത് ജോഗി.

തുടര്‍ച്ചയായി മൂന്നു വട്ടം ബിജെപിയെ പിന്തുണച്ച ജനത, ഇത്തവണ ആരെ പിന്തുണയ്ക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. 

 

Trending News