ഭാഗ്യം തുണയ്ക്കാന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വാങ്ങിയത് ഒരേ നമ്പറില്‍ അവസാനിക്കുന്ന 19 പജേറോ

ഭാഗ്യം തുണയ്ക്കാന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ് ഒരേ നമ്പറില്‍ അവസാനിക്കുന്ന 19 പജേറോ എസ്.യു.വി വാഹനങ്ങള്‍ വാങ്ങിയെന്ന് റിപ്പോര്‍ട്ട്. മൂന്ന് വട്ടം തുടര്‍ച്ചയായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായ രമണ്‍ സിംഗ് നാലാം അങ്കത്തിന് ഒരുങ്ങുന്ന വേളയിലാണ് ഈ ഭാഗ്യപരീക്ഷണം.

Last Updated : Nov 29, 2017, 04:44 PM IST
ഭാഗ്യം തുണയ്ക്കാന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വാങ്ങിയത് ഒരേ നമ്പറില്‍ അവസാനിക്കുന്ന 19 പജേറോ

ന്യൂഡല്‍ഹി: ഭാഗ്യം തുണയ്ക്കാന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ് ഒരേ നമ്പറില്‍ അവസാനിക്കുന്ന 19 പജേറോ എസ്.യു.വി വാഹനങ്ങള്‍ വാങ്ങിയെന്ന് റിപ്പോര്‍ട്ട്. മൂന്ന് വട്ടം തുടര്‍ച്ചയായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായ രമണ്‍ സിംഗ് നാലാം അങ്കത്തിന് ഒരുങ്ങുന്ന വേളയിലാണ് ഈ ഭാഗ്യപരീക്ഷണം.

'004' എന്ന നമ്പറിലാണ് മുഖ്യമന്ത്രി പുതിയതായി വാങ്ങിയ 19 എസ്.യു.വികളുടെ നമ്പര്‍ അവസാനിക്കുന്നത്. എന്നാല്‍ ഭാഗ്യം തുണയ്ക്കാനാണ് പുതിയ 19 വാഹനങ്ങള്‍ വാങ്ങിയതെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. 

അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെ പോകുന്ന വ്യക്തിയല്ല താനെന്ന് രമണ്‍ സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വാഹനങ്ങളുടെ നമ്പര്‍ നിശ്ചയിക്കുന്നത് താനല്ലെന്നും ആര്‍.ടി.ഒ വഴി ലഭിച്ച നമ്പര്‍ മാത്രമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

2003 മുതല്‍ രമണ്‍ സിംഗാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് രമണ്‍ സിംഗ് അധികാരം പിടിച്ചെടുത്തത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് 2018ല്‍ നടക്കും. ഈ സാഹചര്യത്തിലാണ് ഭാഗ്യപരീക്ഷണത്തിന്‍റെ വാര്‍ത്തകള്‍ പുറത്തു വരുന്നത്. 

Trending News