ലോകസഭാ തിരഞ്ഞെടുപ്പ് 2019: പെരുമാറ്റചട്ടം നിലവില്‍ വന്നു, 7ഘട്ടമായി തിരഞ്ഞെടുപ്പ്, മെയ്‌ 23ന് വോട്ടെണ്ണല്‍

ലോക്സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുന്നതിനുള്ള പത്രസമ്മേളനം ആരംഭിച്ചു. വിഗ്യാന്‍ ഭവനിലാണ് പത്രസമ്മേളനം നടക്കുന്നത്. 

Last Updated : Mar 10, 2019, 05:46 PM IST
ലോകസഭാ തിരഞ്ഞെടുപ്പ് 2019: പെരുമാറ്റചട്ടം നിലവില്‍ വന്നു, 7ഘട്ടമായി തിരഞ്ഞെടുപ്പ്, മെയ്‌ 23ന്   വോട്ടെണ്ണല്‍

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുന്നതിനുള്ള പത്രസമ്മേളനം ആരംഭിച്ചു. വിഗ്യാന്‍ ഭവനിലാണ് പത്രസമ്മേളനം നടക്കുന്നത്. 

മുന്‍ തിരഞ്ഞെടുപ്പികളില്‍നിന്നും വ്യത്യസ്തമായി വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുകയെന്ന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. 

രാജ്യത്താകമാനം 90 കോടി വോട്ടര്‍മാരാണ് ഉള്ളത്. അതില്‍ 8.4 കോടി പുതിയ വോട്ടര്‍മാരാണ്.  
ഇത്തവണ ലൗഡ് സ്പീക്കറിന് നിയന്ത്രണമുണ്ടാകും. 

എല്ലായിടത്തും വിവിപാറ്റ് മഷീന്‍ ഉണ്ടാവും. ആദ്യ ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 11ന്. 

തിരഞ്ഞെടുപ്പിലുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി തലങ്ങളിലായി വിവിധ യോഗങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയതായി അദ്ദേഹം പറഞ്ഞു. 

അതേസമയം, തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ച സ്ഥിതിയ്ക്ക് മാതൃക പെരുമാറ്റചട്ടം നിലവില്‍ വന്നു. 

 

Trending News