ദലൈലാമയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിച്ചു!

ഹവാലാ ഇടപാടുമായി ബന്ധപെട്ട് അറസ്റ്റിലായ ചൈനീസ് പൗരന്‍ ചാര്‍ലീ പെങ്ങുമായി അടുപ്പമുള്ളവരില്‍ നിന്നാണ് നിര്‍ണ്ണായക വിവരം ലഭിച്ചത്.

Last Updated : Aug 16, 2020, 08:38 PM IST
  • ദലൈലാമയെക്കുറിച്ചുള്ള വിവരം ചോര്‍ത്താന്‍ ചൈന ശ്രമിച്ചു
  • ഹവാലാ ഇടപാടില്‍ പിടിയിലായവരില്‍ നിന്നും ലഭിച്ചത് നിര്‍ണ്ണായക വിവരം
  • കഴിഞ്ഞ ആഴ്ച്ചയാണ് രാജ്യാന്തര ഹവാലാ ഇടപാട് സംഘത്തെ പിടികൂടിയത്
  • വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ഡല്‍ഹിയിലെ ചില ലാമമാര്‍ക്ക്‌ മൂന്ന് ലക്ഷം രൂപയോളം നല്‍കി
ദലൈലാമയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിച്ചു!

ന്യൂഡല്‍ഹി:ഹവാലാ ഇടപാടുമായി ബന്ധപെട്ട് അറസ്റ്റിലായ ചൈനീസ് പൗരന്‍ ചാര്‍ലീ പെങ്ങുമായി അടുപ്പമുള്ളവരില്‍ നിന്നാണ് നിര്‍ണ്ണായക വിവരം ലഭിച്ചത്.

തിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈലാമയെക്കുറിച്ചും അദ്ധേഹത്തിന്റെ സഹായിയെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കാന്‍ ചൈന ശ്രമം നടത്തിയതായാണ് വിവരം.

വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ഡല്‍ഹിയിലുള്ള ചില ലാമമാര്‍ക്ക്‌ മൂന്ന് ലക്ഷം രൂപയോളം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.

നിരവധി തവണ ചാര്‍ലീ പെങ് പായ്ക്കറ്റുകളില്‍ പണം കൈമാറിയെന്നാണ് വിവരം,ഇയാളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ലഭിച്ച വിവരങ്ങള്‍ ആദായ നികുതി വകുപ്പ് 
മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്.

ആയിരം കോടിയുടെ കള്ളപ്പണ വെളുപ്പിക്കല്‍ ഇടപാടുമായി ബന്ധപെട്ടാണ് ഇയാളെ ചോദ്യം ചെയ്തത്,ഇയാള്‍ ആശയ വിനിമയത്തിനായി നിരോധിച്ച ആപ്പായ 
വീ ചാറ്റ് ആണ് ഉപയോഗിച്ചിരുന്നത്.

Also Read:ബംഗാള്‍ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍;രാജ് ഭവന്‍ നിരീക്ഷണത്തിലാണെന്നും ഗവര്‍ണര്‍!

കഴിഞ്ഞ ആഴ്ച്ചയാണ് രാജ്യാന്തര ഹവാലാ ഇടപാട് സംഘത്തെ പിടികൂടിയത്,കടലാസ് സംഘടനകളുടെ പേരില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും 
ഇടയില്‍ ഈ സംഘം ഹവാലാ ഇടപാടുകള്‍ നടത്തി വരുകയായിരുന്നു,

ചൈനീസ് പൗരനായ ഇയാള്‍ മണിപ്പൂരില്‍ നിന്നും ഒരു യുവതിയെ വിവാഹം കഴിച്ച ശേഷം ഇന്ത്യന്‍ പാസ്പ്പോര്‍ട്ട് സംഘടിപ്പിച്ചെന്ന് അന്വേഷണ ഏജന്‍സികള്‍ 
പറയുന്നു,ഇയാളുടെ പാസ്പ്പോര്‍ട്ട് വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു,മെഡിക്കല്‍,ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതിയുടെ മറവിലായിരുന്നു 
ഈ സംഘം കള്ളപ്പണ ഇടപാടുകള്‍ നടത്തിയത്.

More Stories

Trending News