)
ബെംഗളൂരു: ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയ ദുരന്തത്തിൽ കർണ്ണാടക സിഐഡിയുടെ കുറ്റപത്രം തയാറായി. ദുരന്തത്തിൽ പൂർണ്ണ ഉത്തരവാദിത്തം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഐപിഎൽ മത്സരത്തിൽ കന്നി ക്രിക്കറ്റ് കിരീടം ലഭിച്ചത് ആഘോഷിക്കാനായി ചിന്ന സ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകർ തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ട സംഭവത്തിലാണ് 2200 പേജുള്ള കുറ്റപത്രം തയാറാക്കിയത്.
ദുരന്തത്തിൽ, ആഘോഷ പരിപാടി സംഘടിപ്പിച്ച ഈവൻ്റ് മാനേജ്മെൻ്റ് കമ്പനി ഡിഎൻഎക്കും കെഎസ്സിഎക്കും ഉത്തരവാദിത്തമുള്ളതായി കുറ്റപത്രത്തിൽ പറയുന്നു. പരിപാടിക്ക് മുന്നോടിയായി വേണ്ട ഒരുക്കങ്ങൾ ചെയ്തില്ലെന്ന് സിസിടിവി ദൃശ്യത്തിൽ നിന്നും, സാക്ഷി മൊഴിയിൽ നിന്നും വ്യക്തമായി. ഈ വർഷം ജൂലൈ നാലിന് ആയിരുന്നു 11 പോരുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. ഇതിൽ ഏകദേശം 56 പേർക്ക് പരിക്കും ഏറ്റിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.