പൗരത്വബില്ലിനെ പിന്തുണക്കുന്നത് ഭരണഘടനയ്ക്കെതിരായ ആക്രമണം: രാഹുല്‍ ഗാന്ധി

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ത​ക​ര്‍​ക്കുമെന്ന് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി.

Last Updated : Dec 10, 2019, 02:45 PM IST
  • പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ത​ക​ര്‍​ക്കുമെന്ന് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി
  • ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ന​ശി​പ്പി​ക്കു​ക​യും അ​തി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് രാ​ഹു​ല്‍ പ​റ​ഞ്ഞു
പൗരത്വബില്ലിനെ പിന്തുണക്കുന്നത് ഭരണഘടനയ്ക്കെതിരായ ആക്രമണം: രാഹുല്‍ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ത​ക​ര്‍​ക്കുമെന്ന് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി.

മഹാരാഷ്ട്രയിലെ കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തി​യ സ​ഖ്യ​ക​ക്ഷി ശി​വ​സേ​ന ലോ​ക്സ​ഭ​യി​ല്‍ ബി​ല്ല് പാ​സാ​ക്കാ​ന്‍ പിന്തുണ നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ഈ രൂക്ഷ വിമര്‍ശനം. 

ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ന​ശി​പ്പി​ക്കു​ക​യും അ​തി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് രാ​ഹു​ല്‍ പ​റ​ഞ്ഞു. ട്വീ​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ര്‍​ശ​നം.

തി​ങ്ക​ളാ​ഴ്ച​യാ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ ലോ​ക്സ​ഭ പാ​സാ​ക്കി​യ​ത്. 80ന് ​എ​തി​രേ 311 വോ​ട്ടി​നാ​ണ് ബി​ല്‍ പാ​സാ​യ​ത്. 391 പേ​ര്‍ വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ത്തു. ബി​ല്ലി​ല്‍ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി​ക​ളെ​ല്ലാം സ​ഭ ത​ള്ളി.

നി​യ​മ​ത്തി​ന് മു​ന്നി​ല്‍ എ​ല്ലാ​വ​രും സ​മ​ന്മാ​രാ​ണെ​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 14-ാം വ​കു​പ്പി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സ​ഭ​യി​ല്‍ ഇ​ന്ന​ലെ പ്ര​തി​പ​ക്ഷം ഉ​യ​ര്‍​ത്തി​യ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ബി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ച അ​സ​ദു​ദീ​ന്‍ ഉ​വൈ​സി സ​ഭ​യ്ക്കു​ള്ളി​ല്‍ ബി​ല്‍ വ​ലി​ച്ചു കീ​റി.

ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന മൂ​ല്യങ്ങ​ളെ നി​ഷേ​ധി​ക്കു​ന്ന​തി​നൊ​പ്പം ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തെ ത​ന്നെ ലം​ഘി​ക്കു​ന്ന​താ​ണ് ബി​ല്‍ എ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​മാ​യ മ​തേ​ത​ര​ത്വ​ത്തെ ഈ ​നി​യ​മം ഇ​ല്ലാ​താ​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി.

Trending News