ഹൈക്കോടതി ജഡ്ജിക്കെതിരെ കേസെടുക്കാന്‍ സിബിഐയ്ക്ക് അനുമതി

ഇതാദ്യമായാണ് ഒരു സിറ്റിംഗ് ജഡ്ജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സിബിഐക്ക് സുപ്രീം കോടതി ചീഫ്ജസ്റ്റിസ് അനുമതി നല്‍കുന്നത്.   

Last Updated : Jul 31, 2019, 02:22 PM IST
ഹൈക്കോടതി ജഡ്ജിക്കെതിരെ കേസെടുക്കാന്‍ സിബിഐയ്ക്ക് അനുമതി

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴക്കേസിലെ ആരോപണ വിധേയനും അലഹബാദ്‌ ഹൈക്കോടതി ജസ്റ്റിസുമായ എസ്.എന്‍.ശുക്ലക്കെതിരെ അഴിമതിക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സിബിഐയ്ക്ക് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അനുമതി നല്‍കി.

ഇതാദ്യമായാണ് ഒരു സിറ്റിംഗ് ജഡ്ജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സിബിഐക്ക് സുപ്രീം കോടതി ചീഫ്ജസ്റ്റിസ് അനുമതി നല്‍കുന്നത്. 

സിറ്റിംഗ് ജഡ്ജികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ അനുമതി വേണം. അതുകൊണ്ടുതന്നെ സിബിഐ ഇക്കാര്യമുന്നയിച്ച് സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു.

മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വകാര്യ മെഡിക്കല്‍ കോളേജുകളെ സഹായിച്ചുവെന്നാണ് ശുക്ലയ്ക്കെതിരെയുള്ളആരോപണം.

സുപ്രീം കോടതിയുടെ ഉത്തരവുകളെ മറികടന്ന് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥി പ്രവേശനത്തിനുള്ള സമയപരിധി നീട്ടി നല്‍കിയ സംഭവത്തിലാണ് സിബിഐ ശുക്ലയ്ക്കെതിരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്യുക.

2017 ല്‍ ശുക്ലക്കെതിരെ ആരോപണം ഉണ്ടായപ്പോള്‍ അന്നത്തെ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര ജഡ്ജിമാരുടെ പാനല്‍ രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിന്നു. അന്വേഷണ സമിതി ആരോപണങ്ങള്‍ ശരിയാണന്ന്‍ കണ്ടെത്തുകയും ചെയ്തു. 

അന്വേഷണ സമിതിയുടെ ആവശ്യപ്രകാരം രാജിവേക്കുകയോ സ്വയം വിരമിക്കുകയോ ചെയ്യണമെന്ന് ദീപക് മിശ്ര ആവശ്യപ്പെട്ടെങ്കിലും ശുക്ല വഴങ്ങിയില്ല തുടര്‍ന്ന്‍ 2018 മുതല്‍ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്തുകയായിരുന്നു.

Trending News