ചീഫ്ജസ്റ്റിസിനെതിരായ പീഡന പരാതി തള്ളി

ചീഫ്​ജസ്​റ്റിസ്​ രഞ്​ജൻ ഗോഗോയ്ക്കെതിരായ പീഡന പരാതിയിൽ കഴമ്പില്ലെന്ന കണ്ടെത്തി വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെട്ട അന്വേഷണ സമിതി പരാതി തള്ളി. കേസിൽ അന്വേഷണം നടത്തുന്ന എസ്​.എ ബോബ്​ഡെ സമിതിയാണ് പരാതി തള്ളിയത്.

Last Updated : May 6, 2019, 05:26 PM IST
ചീഫ്ജസ്റ്റിസിനെതിരായ പീഡന പരാതി തള്ളി

ന്യൂഡല്‍ഹി: ചീഫ്​ജസ്​റ്റിസ്​ രഞ്​ജൻ ഗോഗോയ്ക്കെതിരായ പീഡന പരാതിയിൽ കഴമ്പില്ലെന്ന കണ്ടെത്തി വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെട്ട അന്വേഷണ സമിതി പരാതി തള്ളി. കേസിൽ അന്വേഷണം നടത്തുന്ന എസ്​.എ ബോബ്​ഡെ സമിതിയാണ് പരാതി തള്ളിയത്.

അതേസമയം, റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ പുറത്തു വിടരുതെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടു വച്ചിട്ടുണ്ട്. കാരണം റിപ്പോര്‍ട്ടില്‍ യുവതിയെ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാലാണ് കോടതിയുടെ ഈ നിര്‍ദ്ദേശം. 

പരാതി അന്വേഷിക്കാൻ നിയോഗിച്ച സമിതിക്ക്​ മുമ്പാകെ ഹാജരാവില്ലെന്ന്​ പരാതിക്കാരി നിലപാടെടുത്തിരുന്നു. സമിതിയില്‍ നിന്നും നീതി കിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞിരുന്നു. അതിനാല്‍ പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ അന്വേഷണം തുടരാന്‍ സമിതി തീരുമാനമെടുത്തിരുന്നു. 

അതേസമയം, പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ ചീഫ്ജസ്​റ്റിസിനെതിരായ പരാതിയില്‍ അന്വേഷണം നടത്തരുതെന്നാണ്​ 2 ജഡ്​ജിമാരുടെ അഭിപ്രായപ്പെട്ടിരുന്നു. യുവതിയുടെ സാന്നിധ്യമില്ലാതെയുള്ള അന്വേഷണം അത് സുപ്രീംകോടതിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുമെന്നാണ് ഇവര്‍ വിലയിരുത്തിയത്. ജസ്​റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്​, റോഹിന്‍റൺ നരിമാൻ എന്നിവരാണ്​ നിലപാട്​ വ്യക്​തമാക്കി രംഗത്തെത്തിയത്.

മെയ്‌ 2ന് ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതിയ കത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. പരാതിക്കാരിക്ക്​ അഭിഭാഷകനെ നിയമിക്കാനായി അവസരം നൽകുകയോ അല്ലെങ്കിൽ അമിക്കസ്​ ക്യൂറിയെ അന്വേഷണത്തിനായി നിയോഗിക്കുകയോ ചെയ്യണമെന്നായിരുന്നു നരിമാന്‍റെ നിർദേശം.

 

Trending News