വെള്ളത്തിനായി ഗ്രാമവാസികൾ തമ്മില്‍ സംഘര്‍ഷം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

ഹരിയാനയില്‍ വെള്ളമെടുക്കുന്നത് സംബന്ധിച്ച് ഗ്രാമവാസികൾ തമ്മില്‍ സംഘര്‍ഷം. തിങ്കളാഴ്ച രാത്രി ഹൻസി സബ് ഡിവിഷനിലാണ് സംഭവം. പഞ്ചായത്ത് അംഗങ്ങളടക്കം 12 പേർക്ക് പരിക്കേറ്റു. എട്ടു ബൈക്കുകളും ഒരു പമ്പ് സെറ്റും തീവെച്ച് നശിപ്പിച്ചു.

Last Updated : Jun 27, 2018, 03:34 PM IST
വെള്ളത്തിനായി ഗ്രാമവാസികൾ തമ്മില്‍ സംഘര്‍ഷം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

ഹിസാര്‍: ഹരിയാനയില്‍ വെള്ളമെടുക്കുന്നത് സംബന്ധിച്ച് ഗ്രാമവാസികൾ തമ്മില്‍ സംഘര്‍ഷം. തിങ്കളാഴ്ച രാത്രി ഹൻസി സബ് ഡിവിഷനിലാണ് സംഭവം. പഞ്ചായത്ത് അംഗങ്ങളടക്കം 12 പേർക്ക് പരിക്കേറ്റു. എട്ടു ബൈക്കുകളും ഒരു പമ്പ് സെറ്റും തീവെച്ച് നശിപ്പിച്ചു.

ധാനി പിരാൻവാലിയില്‍ താമസിക്കുന്ന ഗ്രാമീണര്‍ പുതിമിനോറില്‍ നിന്ന് വെള്ളമെടുക്കുന്നതിനായി പമ്പ് സ്ഥാപിച്ചിരുന്നു. എന്നാൽ തൊട്ടടുത്തായി പുതി മംഗൽ ഖാൻ വില്ലേജിൽ നിന്നുള്ളവർ ഇതിനെ എതിർത്തതോടെയാണ്‌ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്.

ധാനി പീരാൻവാലിയില്‍ താമസിക്കുന്നവര്‍ക്ക് വെള്ളമെടുക്കുന്നതിനായി പമ്പ് സ്ഥാപിക്കുന്നതിനുള്ള അനുമതി അവര്‍ക്ക് ഉണ്ടായിരുന്നില്ല എന്നാണ് പുതി മംഗല്‍ ഖാനിലുള്ളവര്‍ ആരോപിക്കുന്നത്. വെള്ളമെടുക്കാന്‍ വന്നവരോട് രേഖകള്‍ കാണാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതെ കൂടുതല്‍ ആളുകളെ സംഘടിപ്പിച്ചെത്തുകയായിരുന്നുവെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ആയുധങ്ങളും, പെട്രോളുമായി അഞ്ഞൂറിലധികം പേര്‍ സംഘടിച്ചെത്തി സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും പെട്രോളൊഴിച്ച് ബൈക്കുകള്‍ കത്തിക്കുകയുമായിരുന്നുവെന്നാണ് സമീപവാസികള്‍ പറഞ്ഞത്.

സംഘര്‍ഷത്തില്‍ ചിലര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും അവരെ ഹിസാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അസിസ്റ്റന്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ ജോഗിന്ദര്‍ സിംഗ് പറഞ്ഞു.

More Stories

Trending News