പരീക്ഷാതട്ടിപ്പ് നടത്താന്‍ ഒത്താശ ചെയ്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രിന്‍സിപ്പാള്‍ പിടിയില്‍

പഠനത്തില്‍ മോശമായ വിദ്യാര്‍ത്ഥിനിയ്ക്ക് പകരം വ്യാജ പരീക്ഷാര്‍ത്ഥിയെ പരീക്ഷാ ഹാളില്‍ ഇരുത്തിയാണ് പ്രിന്‍സിപ്പാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്

Last Updated : Mar 15, 2018, 03:52 PM IST
പരീക്ഷാതട്ടിപ്പ് നടത്താന്‍ ഒത്താശ ചെയ്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രിന്‍സിപ്പാള്‍ പിടിയില്‍

ന്യൂഡല്‍ഹി: പരീക്ഷ എഴുതാനെത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രിന്‍സിപ്പാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. പഠനത്തില്‍ മോശമായ വിദ്യാര്‍ത്ഥിനിയ്ക്ക് പകരം വ്യാജ പരീക്ഷാര്‍ത്ഥിയെ പരീക്ഷാ ഹാളില്‍ ഇരുത്തിയാണ് പ്രിന്‍സിപ്പാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പരീക്ഷയില്‍ തട്ടിപ്പ് നടത്താന്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയിരുന്നു. 

ഹരിയാനയില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. പഠനത്തില്‍ മോശമായ വിദ്യാര്‍ത്ഥിയെ പരീക്ഷയില്‍ കൃത്രിമം കാണിച്ച് ജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കുട്ടിയുടെ പിതാവ് പ്രിന്‍സിപ്പാളിനെ സമീപിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിക്ക് പകരം മറ്റൊരാളെ വച്ച് പരീക്ഷ എഴുതിക്കാന്‍ ഇരുവരും ധാരണയിലെത്തി. ഇതിനായി 10,000 രൂപയും വിദ്യാര്‍ത്ഥിനിയുടെ പിതാവ് പ്രിന്‍സിപ്പാളിന് കൈമാറി. 

പരീക്ഷാ ദിവസം വിദ്യാര്‍ത്ഥിനിയുടെ പിതാവ് കുട്ടിയെ പ്രിന്‍സിപ്പാളിന്‍റെ വീട്ടില്‍ കൊണ്ടു ചെന്നാക്കി. വിദ്യാര്‍ത്ഥിനിക്ക് പകരം മറ്റൊരാള്‍ പരീക്ഷയ്ക്ക് ഹാജരാകുകയും ചെയ്തു. പരീക്ഷാസമയത്തിന് ശേഷം കുട്ടിയുടെ പിതാവ് വിദ്യാര്‍ത്ഥിനിയെ തിരികെ വിളിക്കാനെത്തുകയും ചെയ്തു. പ്രിന്‍സിപ്പാളിന്‍റെ വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനി അസ്വസ്ഥയായി കണ്ടതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. 

വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പൊലീസ് പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തു. പീഡനത്തിന് കൂട്ടു നിന്ന രണ്ട് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്സോ നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

More Stories

Trending News