)
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയത്തെ തുടർന്ന് 4 മരണം. 20 പേരെ രക്ഷപ്പെടുത്തി. ഉത്തരകാശിയിലാണ് മേഘവിസ്ഫോടനമുണ്ടായത്. മിന്നൽപ്രളയത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 60ൽ അധികം പേരെ കാണാതായതായാണ് നിഗമനം. ഘീർഗംഗ നദിയിലൂടെ പ്രളയ ജലം ഒഴുകിയെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ല ഭരണകൂടം അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. 150 സൈനികരും 3 ഐടിബിപി സംഘങ്ങളും നാല് എന്‍ഡിആര്‍എഫ് സംഘങ്ങളും രക്ഷാപ്രവർത്തനത്തിനുണ്ട്. വ്യോമമാർഗവും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. രക്ഷാപ്രവർത്തനത്തെ കുറിച്ച് ചർച്ച ചെയ്യാണ ഉത്തരാഖണ്ഡിൽ നിന്നുള്ള എംപി മാർ അമിത് ഷായെ കണ്ടു.
Uttarakhand | Indian Army personnel engaged in rescue operations after a landslide occurred near Dharali village, approximately 4 km from the Indian Army Camp at Harshil, at around 1:45 PM today.
— ANI (@ANI) August 5, 2025
So far, 15–20 individuals have been successfully evacuated, with the injured… pic.twitter.com/LwPn5HiBvw
ഉത്തരകാശിയിൽ ഓറഞ്ച് അലർട്ടാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.