ബംഗാളിലെ ഐഎസ് ഭീഷണിയ്ക്ക് കാരണം മമത!!

സംസ്ഥാന മുഖ്യമന്ത്രി മമത ബാനെര്‍ജിയെ താഴെയിറക്കിയില്ലെങ്കിൽ ബംഗാൾ മറ്റൊരു കാശ്മീരാകുമെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ. 

Last Updated : Apr 28, 2019, 06:55 PM IST
ബംഗാളിലെ ഐഎസ് ഭീഷണിയ്ക്ക് കാരണം മമത!!

കൊല്‍ക്കത്ത: സംസ്ഥാന മുഖ്യമന്ത്രി മമത ബാനെര്‍ജിയെ താഴെയിറക്കിയില്ലെങ്കിൽ ബംഗാൾ മറ്റൊരു കാശ്മീരാകുമെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ. 

 മുഖ്യമന്ത്രിയുടെ പ്രീണന നടപടികളാണ് ഭീകരർ ബംഗാളിൽ പിടിമുറുക്കാൻ കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബംഗാളിലെ ഹൗറയിൽ നടന്ന ബിജെപിയുടെ റോഡ്ഷോയിൽ സംസാരിക്കവേ ആണ് അദീഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

‘ഐ.എസിന്‍റെ ബംഗാളിലേക്കുള്ള വരവ് നമ്മളെ ഞെട്ടിച്ചിരിക്കുകയാണ്. ഇതെല്ലാം സംഭവിക്കുന്നത് മമതയുടെ പ്രീണന രാഷ്ട്രീയം കാരണമാണ്. മമതയെ അധികാരത്തിൽ നിന്നും താഴെയിറക്കിയില്ലെങ്കിൽ ബംഗാൾ മറ്റൊരു കശ്മീരാകും. മമത കാരണമാണ് ഭീകരർ ബംഗാളിൽ പിടിമുറുക്കിയിരിക്കുന്നത്.’ വിജയ് വർഗിയ മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങൾ ബംഗാളിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണെന്നു കാണിച്ച് ഭീകരസംഘടനയായ ഐ.എസ്. തങ്ങളുടെ ടെലഗ്രാം ചാനലിലൂടെ പരസ്യപ്പെടുത്തിയ ഒരു പോസ്റ്ററിലൂടെ പറഞ്ഞിരുന്നു. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷാ ഏജൻസികൾ ഈ ഭീഷണിയെ ഗൗരവത്തിൽ എടുത്തിട്ടുണ്ട്.

അതേസമയം, 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തന്നെ വിജയിക്കുമെന്നും കൈലാഷ് വിജയ് വർഗിയ കൂട്ടിച്ചേർത്തു. ‘മേയ് 23ന് തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാൽ മമതയ്ക്ക് പിന്നെ മുഖം പുറത്ത് കാട്ടാനാവില്ല. മമത തോൽക്കും. ബിജെപി വിജയിക്കുകയും ചെയ്യും. അതിൽ ഒരു സംശയവുമില്ല,’അദ്ദേഹം പറഞ്ഞു. 

 

  

Trending News