close

News WrapGet Handpicked Stories from our editors directly to your mailbox

വി.ഐ.പി.ലോഞ്ചിലെ ഭക്ഷണത്തില്‍ പാറ്റ; ഖേദം അറിയിച്ച് എയര്‍ ഇന്ത്യ

ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ വി.ഐ.പി ലോഞ്ചില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടതായി പരാതി. എയര്‍ ഇന്ത്യ യാത്രക്കാരിയും മാധ്യമപ്രവര്‍ത്തകയുമായ ഹരീന്ദര്‍ ബവേജയ്ക്കാണ് ഭക്ഷണത്തില്‍ പാറ്റയെ കിട്ടിയത്. 

Updated: Dec 20, 2017, 08:38 PM IST
വി.ഐ.പി.ലോഞ്ചിലെ ഭക്ഷണത്തില്‍ പാറ്റ; ഖേദം അറിയിച്ച് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ വി.ഐ.പി ലോഞ്ചില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടതായി പരാതി. എയര്‍ ഇന്ത്യ യാത്രക്കാരിയും മാധ്യമപ്രവര്‍ത്തകയുമായ ഹരീന്ദര്‍ ബവേജയ്ക്കാണ് ഭക്ഷണത്തില്‍ പാറ്റയെ കിട്ടിയത്. 

വിഷയം എയര്‍ ഇന്ത്യയുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനായി പ്ലേറ്റില്‍ പാറ്റ ഇരിക്കുന്ന ഫോട്ടോ എടുത്ത് ഹരീന്ദര്‍ ട്വിറ്ററില്‍ പങ്കു വച്ചു. യാത്രക്കാരെ ഇത്തരത്തില്‍ സല്‍ക്കരിക്കുന്നത് അറപ്പുളവാക്കുന്നതാണെന്ന കുറിപ്പോടെയായിരുന്നു ഹരീന്ദറിന്‍റെ ട്വീറ്റ്. 

ഉടനെ തന്നെ എയര്‍ ഇന്ത്യ ഖേദപ്രകടനവുമായി രംഗത്തെത്തി. സംഭവം ദൗര്‍ഭാഗ്യകരമെന്ന് അറിയിച്ച എയര്‍ ഇന്ത്യ ഇക്കാര്യം കാറ്ററിംഗ് കമ്പനിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ഉറപ്പു നല്‍കി.