)
മധ്യപ്രദേശ്: ചുമക്കുള്ള മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർക്ക് കമ്മീഷൻ ലഭിച്ചതായി പൊലീസ്. മധ്യപ്രദേശിലെ ചിന്ത്വരയിൽ നിരവധി കുട്ടികൾ മരിച്ചതിനെ തുടർന്ന് പൊലീസ് ഡോക്ടർ പ്രവീൺ സോണിയെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ അദ്ദേഹം കോൾഡ്രിഫ് മരുന്നിൻ്റെ ഉത്പ്പാദന കമ്പനിയായ ശ്രീശൻ ഫാർമക്യൂട്ടിക്കലിൽ നിന്നും മരുന്ന് നിർദ്ദേശിക്കാൻ 10% കമ്മീഷൻ വാങ്ങിയതായി കണ്ടെത്തി. പ്രവീൺ സോണി നൽകിയ ജാമ്യാപേക്ഷ അഡീഷനൽ സെഷൻസ് കോടതി തള്ളിക്കളഞ്ഞു. നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇത്തരം മരുന്നുകൾ നിർദ്ദേശിക്കുന്നത് നിരോധിക്കാനുള്ള സർക്കാരിൻ്റെ 2023 ഡിസംബറിലെ നിർദ്ദേശത്തെക്കുറിച്ച് അറിഞ്ഞിട്ടും, കുട്ടികളുടെ മരണത്തിന് കാരണമായേക്കാവുന്ന അപകടകരമായ മായം കലർന്ന മരുന്ന് ഡോക്ടർ അറിഞ്ഞുകൊണ്ട് നിർദ്ദേശിക്കുകയും നൽകുകയും ചെയ്തുവെന്ന് കോടതി പറഞ്ഞു.
ഇന്നലെ ചെന്നൈയിൽ കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. തമിഴ്നാട് സർക്കാർ ശ്രീശൻ ഫാർമയുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. കഫ് സിറപ്പിൽ ഡൈതലീൻ ഗ്ലൈക്കോൾ എന്ന വിഷമുള്ള രാസവസ്തു ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് നിരവധി സംസ്ഥാനങ്ങളിൽ മരുന്ന് നിരോധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.