close

News WrapGet Handpicked Stories from our editors directly to your mailbox

ഇറക്കം കുറഞ്ഞ കുര്‍ത്തി ഇവിടെ വേണ്ട!!

ഇറക്കം കുറഞ്ഞ കുര്‍ത്തി ധരിച്ചെത്തിയാല്‍ ഇനി കോളെജിന് പുറത്ത്!!

Sheeba George | Updated: Sep 15, 2019, 05:54 PM IST
ഇറക്കം കുറഞ്ഞ കുര്‍ത്തി ഇവിടെ വേണ്ട!!
File photo

ഹൈദരാബാദ്: ഇറക്കം കുറഞ്ഞ കുര്‍ത്തി ധരിച്ചെത്തിയാല്‍ ഇനി കോളെജിന് പുറത്ത്!!

പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതിയ്ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിയ്ക്കുകയാണ് ഹൈദരാബാദിലെ പ്രശസ്തമായ ഈ വനിതാ കോളെജ്. 

സെന്‍റ് ഫ്രാന്‍സിസ് വുമണ്‍സ് കോളെജാണ് പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തില്‍ കര്‍ശന നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരിക്കുന്നത്.

പുതിയ നിയമപ്രകാരം, വിദ്യാര്‍ത്ഥികള്‍ക്ക് കാല്‍മുട്ടിന് താഴെ ഇറക്കമില്ലാത്ത കുര്‍ത്തികള്‍, സ്ലീവ് ലെസ്സ് ടോപ്പുകള്‍, ഷോട്ട്‌സ് തുടങ്ങിയ വസ്ത്രങ്ങള്‍ കാമ്പസിനുള്ളില്‍ ധരിക്കാന്‍ പാടില്ല!! 

നല്ല വിവാഹ ആലോചനകള്‍ ലഭിക്കണമെങ്കില്‍ ഇറക്കമുള്ള കുര്‍ത്തികള്‍ ധരിക്കണമെന്നും, നിയമത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് മതനിന്ദയാണെന്നും ദൈവദൂഷണമാണെന്നും കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥി പ്രതിനിധികളോട് പറഞ്ഞതായും കോളെജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി പറയുന്നു. ഷോര്‍ട്ട് കുര്‍ത്തി ധരിച്ചുവരുന്ന വിദ്യാര്‍ത്ഥിനികളെ അപമാനിക്കാറുണ്ടെന്നും പലപ്പോഴും ക്ലാസില്‍ നിന്നും പുറത്ത് നിര്‍ത്താറുണ്ടെന്നും അവര്‍ പറഞ്ഞു.

കൂടാതെ, പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതി പരിശോധിക്കുന്നതിനായി കോളെജില്‍ ഒരു സ്റ്റാഫിനെ നിര്‍ത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു.

എന്തായാലും വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ തിങ്കളാഴ്ച്ച പ്രതിഷേധത്തിനൊരുങ്ങുകയാണ്.