നാഗ്പൂർ: മുഗൾ ചക്രവർത്തി ഔറംഗസേബിൻ്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനത്തിന് പിന്നാലെ നാഗ്പൂരിൽ സംഘർഷം. വിശ്വഹിന്ദു പരിഷത്തും, ബംജ്റംഗ്ദളുമാണ് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്.
Also Read: കൊല്ലം ഫെബിൻ കൊലപാതകം: കൊലയ്ക്ക് കാരണം തേജസുമായുള്ള ബന്ധത്തിൽ നിന്ന് സഹോദരി പിൻമാറിയത്!
നാഗ്പൂരിലെ മഹൽ പ്രദേശത്ത് രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 15 പൊലീസുകാർ ഉൾപ്പെടെ ഇരുപതോളം പേർക്ക് പരിക്കേറ്റു. 25 ഓളം ബൈക്കുകളും മൂന്ന് കാറുകളും പ്രതിഷേധക്കാർ കത്തിച്ചു. സംഭവത്തിൽ 17 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതിഷേധ പ്രകടനത്തിന് ശേഷം മഹൽ പ്രദേശത്ത് നടന്ന ആക്രമണത്തിന് പിന്നാലെ നാഗ്പൂരിലെ ഹൻസപുരിയിൽ രാത്രി 10:30 നും 11:30 നും ഇടയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. അക്രമാസക്തരായ ജനക്കൂട്ടം നിരവധി വാഹനങ്ങൾ കത്തിക്കുകയും പ്രദേശത്തെ വീടുകളും ഒരു ക്ലിനിക്കും നശിപ്പിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
Also Read: മിഥുന രാശിക്കാർക്ക് സങ്കീർണതകൾ ഏറും, ധനു രാശിക്കാർക്ക് ഊർജ്ജസ്വലമായ ദിനം, അറിയാം ഇന്നത്തെ രാശിഫലം!
സംബാജി നഗറിലെ ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബജ്റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകൾ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. സംഘർഷം ഉണ്ടാകുന്നതിന് മുമ്പ് തിങ്കളാഴ്ച രാവിലെ നാഗ്പൂരിൽ ഇരു വിഭാഗങ്ങളും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.
സംഘര്‍ഷത്തിന് പിന്നാലെ ജനങ്ങളോട് ശാന്തരായിരിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്, നാഗ്പുര്‍ എംപിയും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി എന്നിവര്‍ രംഗത്ത് വന്നു. സംസ്ഥാനത്ത് കരുതിക്കൂട്ടി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനെതിരെയും രംഗത്തെത്തിയിരുന്നു.
ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്ന ആവശ്യത്തിന്മേല്‍ നിയമപരമായ രീതിയില്‍ പരിഹാരമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് ഭരണകാലത്ത് ഫഡ്‌നവിസ് പറഞ്ഞിരുന്നു. എന്നാൽ ഇത് പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ഈ സ്ഥലമുള്ളതെന്നും അതിനാല്‍ സര്‍ക്കാരിന് അത് സംരക്ഷിച്ചേ മതിയാകുവെന്നുമാണ് ഫഡ്‌നവിസ് ഇപ്പോള്‍ പറയുന്നത്.
ഔറംഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങുന്നത് കഴിഞ്ഞമാസമാണ്. സമാജ്‌വാദി പാര്‍ട്ടി എംപി അബു അസ്മി ഔറംഗസേബ് മികച്ച ഭരണാധികാരിയായിരുന്നുവെന്നും ചരിത്രത്തില്‍ അദ്ദേഹത്തെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നും പറഞ്ഞിരുന്നു. ബോളിവുഡ് സിനിമയായ ഛാവ ഇറങ്ങിയതിന് പിന്നാലെയായിരുന്നു എംപിയുടെ ഈ പരാമര്‍ശം. ഇത് വലിയ തോതില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.