Actress Soundarya Death: നടി സൗന്ദര്യയുടെ മരണം അപകടമല്ല; 22 വർഷത്തിന് ശേഷം പൊലീസിൽ പരാതി

Actress Soundarya death: 2004 ഏപ്രിൽ 17-ന് ആന്ധ്രപ്രദേശിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനിടെ ഹെലികോപ്റ്റർ തകർന്ന് വീണാണ് സൗന്ദര്യ കൊല്ലപ്പെട്ടത്

Written by - Zee Malayalam News Desk | Last Updated : Mar 12, 2025, 02:12 PM IST
  • ഹെലികോപ്റ്റർ തകർന്ന് സൗന്ദര്യ കൊല്ലപ്പെട്ടത് അപകടമല്ല കൊലപാതകമെന്നാണ് പരാതി.
  • നടൻ മോഹൻ ബാബുവാണ് അപകടത്തിന് പിന്നിലെന്നും പരാതിയിൽ പറയുന്നു.
  • ഖമ്മം സ്വദേശിയായ ചിട്ടി മല്ലു എന്നയാളാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
Actress Soundarya Death: നടി സൗന്ദര്യയുടെ മരണം അപകടമല്ല; 22 വർഷത്തിന് ശേഷം പൊലീസിൽ പരാതി

നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് 22 വർഷത്തിന് ശേഷം പൊലീസിൽ പരാതി. 2004 ഏപ്രിൽ 17-ന് ആന്ധ്രപ്രദേശിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനിടെ ഹെലികോപ്റ്റർ തകർന്ന് വീണാണ് സൗന്ദര്യ കൊല്ലപ്പെട്ടത്. ഹെലികോപ്റ്റർ തകർന്ന് സൗന്ദര്യ കൊല്ലപ്പെട്ടത് അപകടമല്ല കൊലപാതകമെന്നാണ് പരാതി. നടൻ മോഹൻ ബാബുവാണ് അപകടത്തിന് പിന്നിലെന്നും പരാതിയിൽ പറയുന്നു. ഖമ്മം സ്വദേശിയായ ചിട്ടി മല്ലു എന്നയാളാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. 

Add Zee News as a Preferred Source

ജൽപ്പള്ളിയിലുള്ള ആറേക്കർ ഭൂമിയുടെ പേരിൽ സൗന്ദര്യയും മോഹൻബാബുവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ ഭൂമി കിട്ടാൻ വേണ്ടി മോഹൻ ബാബു സൗന്ദര്യയെ കൊലപ്പെടുത്തി എന്നാണ് പരാതി. മോഹൻ ബാബുവും മകൻ മഞ്ചു മനോജും തമ്മിലുള്ള വസ്തു തർക്കം കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. പിന്നാലെയാണ് ഒരു സ്വകാര്യ വ്യക്തി ഇത്തരത്തിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News