India Pakistan War: പുലർച്ചെ വീണ്ടും പാക് പ്രകോപനം; ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട്

India Pakistan War Updates: നിയന്ത്രണ രേഖയ്ക്ക് സമീപം സൈറണുകൾ കേൾക്കുകയും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജമ്മുവിൽ സമ്പൂർണ്ണ വൈദ്യുതി നിരോധനം.

Written by - Zee Malayalam News Desk | Last Updated : May 9, 2025, 09:51 AM IST
  • ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം
  • ഇതിനെ തുടർന്ന് ജമ്മുവിൽ സമ്പൂർണ്ണ വൈദ്യുതി നിരോധനം ഏർപ്പെടുത്തി
India Pakistan War: പുലർച്ചെ വീണ്ടും പാക് പ്രകോപനം; ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട്

ശ്രീനഗർ: ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം. ഇതിനെ തുടർന്ന് ജമ്മുവിൽ സമ്പൂർണ്ണ വൈദ്യുതി നിരോധനം ഏർപ്പെടുത്തി.

Add Zee News as a Preferred Source

 

പുലർച്ചെ പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണ രേഖയ്ക്ക് (LoC) സമീപം സൈറണുകൾ കേൾക്കുകയും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതിനെ തുടർന്ന് ജമ്മുവിൽ സമ്പൂർണ്ണ വൈദ്യുതി നിരോധനം ഏർപ്പെടുത്തിയത്.

Also Read: കറാച്ചി തുറമുഖത്ത് നാവിക സേന ആക്രമണം; പാക് പൈലറ്റ് പിടിയിൽ, ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഡൽഹിയിലും ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിർത്തി കടന്നുള്ള പാക് ആക്രമണങ്ങൾക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി, പാക് പ്രധാനമന്ത്രിയുടെ വസതിക്ക് അടുത്ത് വരെ സ്ഫോടനമുണ്ടായി. ഇതോടെ രാജ്യതലസ്ഥാനത്തും സുരക്ഷ ശക്തമാക്കി. 

ഇതുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗേറ്റ് പൂർണ്ണമായും ഒഴിപ്പിച്ചു. പ്രദേശത്ത് നിൽക്കാൻ ആരെയും അനുവദിച്ചില്ല. മൈക്ക് വഴി അനൗൺസ്മെന്റ് നടത്തിയാണ് ജനങ്ങളോട് ഇന്ത്യാ ​ഗേറ്റിൽ നിന്നും പോകാൻ പോലീസ് ആവശ്യപ്പെട്ടത്.

Also Read: കറാച്ചി തുറമുഖത്ത് നാവിക സേന ആക്രമണം; പാക് പൈലറ്റ് പിടിയിൽ, ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം

സ്മാരകത്തിന് ചുറ്റും ആരെയും തങ്ങാൻ അനുവദിച്ചില്ല. പോലീസ് മൈക്ക് വഴി അനൗൺസ്മെന്റ് നടത്തി ആളുകളോട് അവിടെ നിന്ന് പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചതായും അർദ്ധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള അധിക സേനയെ വിന്യസിച്ചതായും റിപ്പോർട്ടുണ്ട്. 

ഡൽഹി വിമാനത്താവളത്തിലുൾപ്പെടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ അതീവ ജാ​ഗ്രത പറഞ്ഞിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ പൂർണ സജ്ജമാണെന്ന് ഇന്ത്യൻ സൈന്യവും അറിയിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 

Trending News