മധ്യപ്രദേശ്: ബിജെപിയുടെ കോട്ടയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ്!!

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ആരംഭിച്ചതോടെ ഏവരും ഉറ്റുനോക്കിയത് മധ്യപ്രദേശിലേയ്ക്കായിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലമാകട്ടെ 'സസ്പെന്‍സ്' വിടാന്‍ ഭാവമില്ല!!

Updated: Dec 11, 2018, 02:53 PM IST
മധ്യപ്രദേശ്: ബിജെപിയുടെ കോട്ടയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ്!!

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ആരംഭിച്ചതോടെ ഏവരും ഉറ്റുനോക്കിയത് മധ്യപ്രദേശിലേയ്ക്കായിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലമാകട്ടെ 'സസ്പെന്‍സ്' വിടാന്‍ ഭാവമില്ല!!

ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശില്‍ നടക്കുന്നത്. എന്നാല്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ബിജെപി കേവല ഭൂരിപക്ഷത്തിനടുത്താണ്. 

ഒടുവിലത്തെ കക്ഷിനില:

ബിജെപി: 113, 

കോണ്‍ഗ്രസ്‌: 107

ബിഎസ്പി: 4

അന്യര്‍ : 6

മുഖ്യ കക്ഷികളായ ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്‌ നിലവില്‍ സംസ്ഥാനത്ത് കാണുന്നത്. ഈയവസരത്തില്‍ ബിഎസ്പിയ്ക്കും അന്യര്‍ക്കുമുള്ള പ്രാധാന്യം വര്‍ദ്ധിക്കുകയാണ്. ഏതെങ്കിലുമൊരു പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷം ലഭിക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. എങ്കിലും സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണ്.

അതേസമയം‍, കോണ്‍ഗ്രസ്‌, ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശില്‍ നടക്കുന്നത് എന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. അതായത്, 2013 ല്‍ കനത്ത ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ബിജെപി ഇന്ന് കേവല ഭൂരിപക്ഷം നേടാന്‍ വിഷമിക്കുന്ന അവസ്ഥ. 2003 മുതല്‍ അധികാരത്തിലിരുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം നാലാം തവണയും അധികാരത്തിലെത്തുക എന്നത് അത്ര എളുപ്പമാവില്ല എന്ന് സാരം.

4 സീറ്റുകളില്‍ വിജയത്തോടടുക്കുന്ന ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അന്യരും ഇത്തവണ മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കാവും വഹിക്കുക.

2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 165 സീറ്റ് നേടിയാണ് ബിജെപി കരുത്ത് തെളിയിച്ചത്. 58 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസിന് ആശ്വാസം പകരുന്നതാണ് നിലവിലെ ഫലം.