രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പ്: ബിജെപിയെ പിന്തള്ളി കോണ്‍ഗ്രസ്!

മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകള്‍, 18 നഗര പരിഷത്തുകള്‍, 28 നഗരപാലികകള്‍ എന്നിവ ഉള്‍പ്പെടെ 49 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കോണ്‍ഗ്രസിന് നേട്ടം കൈവരിക്കാനായി.

Last Updated : Nov 19, 2019, 07:59 PM IST
    1. കോണ്‍ഗ്രസിന് 916 വാര്‍ഡുകളിലും ബിജെപിയ്ക്ക് 737 ഇടങ്ങളിലും ലീഡ് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
    2. മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകള്‍, 18 നഗര പരിഷത്തുകള്‍, 28 നഗരപാലികകള്‍ എന്നിവ ഉള്‍പ്പെടെ 49 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കോണ്‍ഗ്രസിന് നേട്ടം കൈവരിക്കാനായി.
    3. ബഹുജന്‍ സമാജ് പാര്‍ട്ടി 16 വാര്‍ഡുകളിലും സിപിഎ൦ മൂന്നു വാര്‍ഡുകളിലും എന്‍സിപി രണ്ട് വാര്‍ഡുകളിലും വിജയം നേടി.
രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പ്: ബിജെപിയെ പിന്തള്ളി കോണ്‍ഗ്രസ്!

ജയ്പുര്‍: രാജസ്ഥാനില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തള്ളി കോണ്‍ഗ്രസ്!

കോണ്‍ഗ്രസിന് 916 വാര്‍ഡുകളിലും ബിജെപിയ്ക്ക് 737 ഇടങ്ങളിലും ലീഡ് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. മൊത്തമുള്ള 2,105 വാര്‍ഡുകളില്‍ പകുതിയോളം സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചതായാണ് റിപ്പോര്‍ട്ട്. 

മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകള്‍, 18 നഗര പരിഷത്തുകള്‍, 28 നഗരപാലികകള്‍ എന്നിവ ഉള്‍പ്പെടെ 49 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കോണ്‍ഗ്രസിന് നേട്ടം കൈവരിക്കാനായി.

ബഹുജന്‍ സമാജ് പാര്‍ട്ടി 16 വാര്‍ഡുകളിലും  സിപിഎ൦ മൂന്നു വാര്‍ഡുകളിലും എന്‍സിപി രണ്ട് വാര്‍ഡുകളിലും വിജയം നേടി. 

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണത്തിനു ലഭിച്ച അംഗീകാരമാണ് ജനവിധയെന്നും ഇത് പ്രതീക്ഷിച്ചിരുന്നതായും മുഖ്യമന്ത്രി അശോക് ഗഹ് ലോത്ത് പറഞ്ഞു.

Trending News