ഉത്തർ പ്രദേശ് ട്രെയിൻ ദുരന്തം: റയിൽവെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

ഉത്തർ പ്രദേശ് ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റയിൽവെ മന്ത്രി സുരേഷ് പ്രഭു രാജി വയ്ക്കണമെന്ന് കോൺഗ്രസ്. 

Last Updated : Aug 21, 2017, 06:27 PM IST
ഉത്തർ പ്രദേശ് ട്രെയിൻ ദുരന്തം: റയിൽവെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

ന്യൂ ഡൽഹി: ഉത്തർ പ്രദേശ് ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റയിൽവെ മന്ത്രി സുരേഷ് പ്രഭു രാജി വയ്ക്കണമെന്ന് കോൺഗ്രസ്. 

ഇരുപത്തി നാല് പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് റയിൽവേ മന്ത്രിക്ക് ഒഴിഞ്ഞു മാറാനാവില്ലെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. 

ട്രെയിന്‍ അപകടത്തിന്‍റെ പ്രധാന കാരണം റെയില്‍വേ ജീവനക്കാരുടെ അശ്രദ്ധ മൂലമെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ 8 ഉദ്യോഗസ്ഥര്‍ക്കെതിരെ റെയില്‍വേ നടപടി സ്വീകരിച്ചിരുന്നു. 

Trending News