മോദിക്കെതിരെ പ്രിയങ്കയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ധൈര്യപ്പെടില്ല...

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും തയ്യാറാവില്ലെന്ന് ബാബാ രാംദേവ്.

Last Updated : Apr 26, 2019, 06:42 PM IST
മോദിക്കെതിരെ പ്രിയങ്കയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ധൈര്യപ്പെടില്ല...

ന്യൂഡല്‍ഹി: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും തയ്യാറാവില്ലെന്ന് ബാബാ രാംദേവ്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രിയങ്കയെ മത്സരിപ്പിക്കാനുള്ള ധൈര്യം കോണ്‍ഗ്രസ് ഒരിക്കലും  കാണിക്കില്ലെന്നും പ്രിയങ്കയുടെ രാഷ്ട്രീയഭാവി തുടക്കത്തിലേ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കില്ലെന്നും രാംദേവ് പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്താനും രാംദേവ് മറന്നില്ല. രാജ്യത്തിന്‍റെ കാവല്‍ക്കാരനാണ് മോദിയെന്നും കാവല്‍ക്കാരന്‍ കള്ളനല്ലെന്നും രംദേവ് അഭിപ്രായപ്പെട്ടു. കൂടാതെ, ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയേയും രാംദേവ് അഭിനനന്ദിച്ചു. ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയപ്പെടേണ്ടത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി അധികാരത്തിലെത്തുമെന്നും ജനങ്ങള്‍ ബിജെപിക്കൊപ്പം ഉണ്ടെന്നും രാംദേവ് പറഞ്ഞു.

ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പണം.

മെയ്‌ 19നാണ് വാരാണസിയില്‍ തിരഞ്ഞെടുപ്പ് നടക്കുക. 

 

Trending News