ഗുജറാത്തില്‍ കോണ്‍ഗ്രസ്‌ തകര്‍ന്നടിയുന്നു;ഒന്നും ചെയ്യാനാകാതെ ഹൈക്കമാന്‍ഡ്!

രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എ മാര്‍ രാജിവെയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

Last Updated : Jun 5, 2020, 01:43 PM IST
ഗുജറാത്തില്‍ കോണ്‍ഗ്രസ്‌ തകര്‍ന്നടിയുന്നു;ഒന്നും ചെയ്യാനാകാതെ ഹൈക്കമാന്‍ഡ്!

ന്യൂഡല്‍ഹി:രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എ മാര്‍ രാജിവെയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

ഗുജറാത്തില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം രാജ്യസഭാ തെരഞ്ഞെടുപ്പ് വലിയ അഗ്നി പരീക്ഷയാണ്.ഓരോ രാജ്യസഭാ തെരഞ്ഞെടുപ്പിലും 
പാര്‍ട്ടിയില്‍ നിന്നും എംഎല്‍എ മാര്‍ രാജിവെയ്ക്കുന്നതും മറുകണ്ടം ചാടുന്നതും തുടര്‍ക്കഥയാവുകയാണ്.

കഴിഞ്ഞ ദിവസം രണ്ട് എംഎല്‍എ മാര്‍ രാജിവെയ്ക്കുകയും ചെയ്തു.ഇനിയും കൂടുതല്‍ എംഎല്‍എ മാര്‍ രാജിവെയ്ക്കും എന്നാണ് ബിജെപി നേതൃത്വം 
അവകാശപെടുന്നത്.അതേസമയം കോണ്‍ഗ്രസ്‌ ആകട്ടെ ബിജെപിയുടെ നീക്കത്തെ എങ്ങനെ മറികടക്കും എന്നറിയാതെ വലയുകയാണ്.

പാര്‍ട്ടി ഹൈക്കമാന്‍ഡിന് ബിജെപി നീക്കത്തെ ചെറുക്കുന്നതിന് കഴിയുന്നില്ല.പാര്‍ട്ടി സ്ഥാനാര്‍ഥികളായി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എ മാര്‍ ആയവര്‍ 
രാജ്യസഭാ തെരഞ്ഞെടുപ്പു ആകുമ്പോള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുകയും ബിജെപി പാളയത്തില്‍ എത്തുകയുമാണ്.ബിജെപി നീക്കത്തെ എങ്ങനെ പ്രതിരോധിക്കണം 
എന്ന് ഇനിയും കോണ്‍ഗ്രസ്‌ നേതൃത്വത്തിന് പിടികിട്ടിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.ബിജെപി തങ്ങള്‍ക്ക് വിജയസാധ്യത ഇല്ലാത്ത മൂന്നാമത്തെ രാജ്യസഭാ 
സീറ്റില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ അട്ടിമറി നീക്കം മുന്നില്‍ കണ്ട് പ്രതിരോധിക്കുന്നതിന് കോണ്‍ഗ്രസ്‌ സംസ്ഥാന,ദേശീയ നേതൃത്വത്തിന് കഴിഞ്ഞതുമില്ല.

Also Read:ഓപ്പറേഷന്‍ കമല്‍;ഗുജറാത്തില്‍ രണ്ട് കോണ്‍ഗ്രസ്‌ എംഎല്‍എ മാര്‍ രാജിവെച്ചു;രാജി തുടരുമെന്ന് ബിജെപി!

 

 

ഇങ്ങനെ ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ്‌ തകര്‍ന്നടിയുകയാണ്.അതും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 
ഗുജറാത്തില്‍ വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞു എന്ന് ചില മാധ്യമ പ്രവര്‍ത്തകരും നിരീക്ഷകരും അഭിപ്രായപെട്ടതിന് പിന്നാലെയാണ് 
കോണ്‍ഗ്രസിന്‌ ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്.തിരിച്ചുവരവിന്‍റെ മിന്നലാട്ടത്തില്‍ നിന്നാണ് കോണ്‍ഗ്രസ്‌ വലിയ തകര്‍ച്ചയിലേക്ക് നീങ്ങുന്നത്‌,
ഈ തകര്‍ച്ചയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വത്തിന് തന്നെയാണ്,ഇനിയെങ്കിലും കരുതലോടെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം 
തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസിന്‍റെ സമ്പൂര്‍ണ്ണ നാശമാകും ഗുജറാത്തില്‍ ഉണ്ടാവുക.സോണിയാ ഗന്ധിക്കോ രാഹുല്‍ ഗന്ധിക്കോ നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും 
ജെപി നദ്ദയുടെയോ നീക്കങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നില്ല എന്നാണ് കോണ്‍ഗ്രസിന്‍റെ ഈ അവസ്ഥയില്‍ നിന്നും മനസിലാക്കാന്‍ കഴിയുക.

Trending News