മാധ്യമ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസ്‌ ശ്രമം: സുധീർ ചൗധരി

Zee  ന്യൂസിനെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്യുമെന്ന സിദ്ദുവിന്‍റെ ഭീഷണിയുമായി ബന്ധപ്പെട്ട് DNA  സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരിയുമായി നടത്തിയ എക്സ്ക്ലുസീവ് ഇന്റര്‍വ്യൂ.

Last Updated : Dec 7, 2018, 10:44 AM IST
മാധ്യമ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസ്‌ ശ്രമം: സുധീർ ചൗധരി

മുതിർന്ന നേതാവ് നവജോത് സിംഗ് സിദ്ദുവിന്‍റെ തിരഞ്ഞെടുപ്പ് റാലിയിൽ 'പാക്കിസ്ഥാൻ സിന്ദാബാദ്' എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു വീഡിയോ ഇന്നലെ ZEE NEWS  വെളിച്ചത്തുകൊണ്ടുവന്നിരുന്നു. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയും Zee News കൃത്രിമ വീഡിയോ പ്രദര്‍ശിപ്പിച്ചതായി ആരോപിക്കുകയും ചെയ്തു. 

അതുകൂടാതെ, Zee  ന്യൂസിനെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്യുമെന്ന് സിദ്ദു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് zee news ന്‍റെ സഹോദര മാധ്യമ സ്ഥാപനമായ DNA  സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരിയുമായി നടത്തിയ എക്സ്ക്ലുസീവ് ഇന്റര്‍വ്യൂ...

DNA: കോണ്‍ഗ്രസ്‌ ആരോപിക്കുന്നത് സീ ന്യൂസ് കാണിച്ചത്‌ ഒരു വ്യാജ വീഡിയോ ആണെന്നും 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന മുദ്രാവാക്യം ഉയർത്തിയിട്ടില്ലെന്നുമാണ്. ഈ ആരോപണം ശരിയാണോ?

സുധീർ ചൗധരി: വീഡിയോ 100 ശതമാനം ആധികാരികമാണെന്നും, വീഡിയോ വ്യാജമാണെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തെ താന്‍ന്‍ നിരസിക്കുന്നുവെന്നും സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരി മറുപടി പറഞ്ഞു. മാത്രമല്ല ഇത് തെളിയിക്കാൻ തങ്ങളുടെ കൈയ്യില്‍ വിവിധ മാധ്യമ പ്രവര്‍ത്തകര്‍ റെക്കോർഡ് ചെയ്ത ഏഴ് വ്യത്യസ്ത വീഡിയോകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ഏതെങ്കിലും നേതാവ് എന്തെങ്കിലും വിവാദ പ്രസ്താവന നടത്തിയാല്‍ ഇത് വ്യാജമാണെന്ന് പറഞ്ഞ് ആരോപണം ഉയര്‍ത്തുന്നത് ഇപ്പോള്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഫാഷനായി വന്നിരിക്കുകയാണെന്നും സുധീര്‍ ചൗധരി പറഞ്ഞു.  ഇത് കോണ്‍ഗ്രസിന്‍റെ മറ്റൊരു തന്ത്രമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. മാത്രമല്ല ZEE NEWS ഈ വീഡിയോയുടെ കൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

DNA: സിദ്ദുവിന്‍റെ ഭീഷണി "നാനി യാദ് ദിലാദേഗാ', നിങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്?

സുധീർ ചൗധരി: നവജ്യോത് സിംഗ് സിദ്ദു ഉപയോഗിച്ചിരിക്കുന്ന ഭാഷയെ ഞാൻ ശക്തമായി എതിർക്കുന്നുവെന്നും.  ആവിഷ്കാര സ്വാതന്ത്ര്യത്തിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിക്കുന്നുവെന്നാണ് കോൺഗ്രസ് എല്ലായ്പ്പോഴും അവകാശപ്പെടുന്നത്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയാണ് കോണ്‍ഗ്രസ്‌, ആ പാര്‍ട്ടിയിലെ തന്നെ പ്രമുഖ നേതാക്കളിൽ ഒരാൾ തെറ്റായ ഭാഷ ഉപയോഗിക്കുമ്പോൾ, തങ്ങളുടെ പാര്‍ട്ടിക്കെതിരെയുള്ള മധ്യമശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇത് കോണ്‍ഗ്രസിന്‍റെയും അവരുടെ നേതാക്കളുടെയും അഹങ്കാരത്തിന്‍റെ ഉച്ചസ്ഥായിയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

DNA: എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ഈ വിഷയത്തിൽ ഇതുവരെ സംസാരിച്ചിട്ടില്ല. എന്താണ് അടുത്ത നടപടികൾ?

സുധീർ ചൗധരി: രാജ്യത്തിന്‍റെ ജനാധിപത്യ വ്യവസ്ഥയിൽ ZEE ന്യൂസ് എപ്പോഴും വിശ്വസിക്കുന്നു. നിയമ വ്യവസ്ഥയിൽ ഞങ്ങൾ വിശ്വസിക്കുന്നുവെന്നും, അതിനാൽ നീതിക്കായി നിയമ നടപടികള്‍ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പ്രക്ഷേപണം ഞങ്ങൾ ന്യൂസ് ബ്രോഡ്കാസ്റ്റർ അസോസിയേഷനും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയ്ക്കും അയച്ചിട്ടുണ്ട്. മാത്രമല്ല ഞങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. ആവശ്യം വന്നാല്‍ ഞങ്ങൾ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ കോൺഗ്രസ്സിന്‍റെ ഈ നിലപാടിനെതിരെയുള്ള പ്രതിഷേധത്തെ ജനാധിപത്യപരമായ രീതിയിൽ ഞങ്ങള്‍ രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ഇതിന് വേണ്ടത്ര പ്രാതിനിധ്യം നല്‍കിയിട്ടില്ലെങ്കിലും മറ്റ് മാധ്യമങ്ങള്‍ നമ്മുടെ പ്രചരണത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഞങ്ങളുടെ മാത്രം പോരാട്ടമല്ലെന്നും മുഴുവൻ മാധ്യമങ്ങളുടെയും പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. 

DNA: സിദ്ദുവിന്‍റെ പ്രവര്‍ത്തികള്‍ക്ക് പാർട്ടിയുടെ പിന്തുണയോ?

സുധീർ ചൗധരി: സിദ്ദുവിന്‍റെ പ്രവര്‍ത്തങ്ങള്‍ക്ക് പാര്‍ട്ടിയുടെ പിന്തുണ ഉണ്ടെന്നത് വ്യക്തമാണ്‌.  പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്‍റെ എതിര്‍പ്പ് അവഗണിച്ചാണ് സിദ്ദു പാക്കിസ്ഥാനില്‍ പോയത്. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്നും തിരിച്ചെത്തിയ സിദ്ദുവിന്‍റെ പ്രസ്താവന അതിശയോക്തിയുള്ളതായിരുന്നു.  അദ്ദേഹത്തിന്‍റെ 'ക്യാപ്റ്റന്‍' അമരീന്ദര്‍ അല്ല രാഹുല്‍ ഗാന്ധിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വിഷയത്തില്‍ രാഹുല്‍ വിസമ്മതം പ്രകടിപ്പിച്ചുവെങ്കിലും വസ്തുതകള്‍ തെളിയിക്കുന്നത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ സിദ്ദുവിന് ലഭിക്കുന്നുവെന്നതാണ്‌.

Trending News