കോൺഗ്രസ്-എൻസിപി കൂട്ടുകെട്ട് വീണ്ടും

ബി.ജെ.പിയ്ക്കെതിരെ നീങ്ങുന്നതിന്‍റെ ഭാഗമായി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും എന്‍.സി.പിയും സഖ്യകക്ഷികളായി മല്‍സരിക്കാന്‍ ധാരണയായി.

Updated: Feb 7, 2018, 11:48 AM IST
കോൺഗ്രസ്-എൻസിപി കൂട്ടുകെട്ട് വീണ്ടും

മുംബൈ: ബി.ജെ.പിയ്ക്കെതിരെ നീങ്ങുന്നതിന്‍റെ ഭാഗമായി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും എന്‍.സി.പിയും സഖ്യകക്ഷികളായി മല്‍സരിക്കാന്‍ ധാരണയായി.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളും ഒന്നിച്ചു മല്‍സരിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കോണ്‍ഗ്രസിനും എന്‍സിപിക്കുമിടയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എല്ലാം സുഗമമാണെന്നും അശോക് ചവാന്‍ പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരു പാര്‍ട്ടികളുടേയും ദേശീയ നേതൃത്വമാണ് അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം വ്യക്തമാക്കി.

2016 സെപ്റ്റംബര്‍ 26നാണ് എന്‍.സി.പി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചത്. തുടര്‍ന്ന് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തനിച്ചു മല്‍സരിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് എന്‍.സി.പി പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും സോണിയാ ഗാന്ധയുമായും കൂടിക്കാഴ്ച നടത്തിയേക്കും.