കോണ്‍ഗ്രസ് ഭരണം നിലനിറുത്തുമെന്ന് സിദ്ധരാമയ്യ

മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിലും ഭാഗകോട് ജില്ലയിലെ ബദാമി മണ്ഡലത്തില്‍നിന്നുമാണ് സിദ്ധരാമയ്യ ജനവിധി തേടുന്നത്. 

Last Updated : May 12, 2018, 02:48 PM IST
കോണ്‍ഗ്രസ് ഭരണം നിലനിറുത്തുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: കോണ്‍ഗ്രസ് ഭരണം നിലനിറുത്തുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരുവിലെ വരുണയില്‍ വോട്ട് രേഖപ്പടുത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കോണ്‍ഗ്രസ് പാര്‍ട്ടി ഭരണത്തില്‍ തിരിച്ചെത്തുെമെന്ന് പൂര്‍ണ ആത്മവിശ്വാസമുണ്ട്. ഭൂരിപക്ഷത്തോടെ തന്നെ ഭരണം തിരിച്ചു പിടിക്കാന്‍ കഴിയുമെന്നും സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രിയുടെ സിറ്റിംഗ് സീറ്റാണ് വരുണ. എന്നാല്‍ ഇത്തവണ സിദ്ധരാമയ്യയുടെ മകന്‍ ഡോ.യതീന്ദ്രയാണ് ഇവിടെ നിന്ന് ജനവിധി തേടുന്നത്. 

മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിലും ഭാഗകോട് ജില്ലയിലെ ബദാമി മണ്ഡലത്തില്‍നിന്നുമാണ് സിദ്ധരാമയ്യ ജനവിധി തേടുന്നത്. കോണ്‍ഗ്രസ് 120 ലധികം സീറ്റുകള്‍ നേടുമെന്നും സിദ്ധരാമയ്യ പറഞ്ഞു. 

മെയ് 17ന് ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന ബി.എസ്.യെദ്യുരപ്പയുടെ വാക്കുകള്‍ സിദ്ധരാമയ്യ തള്ളി. യെദ്യുരപ്പ മാനസികമായി നല്ല അവസ്ഥയിലല്ലെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. 

ഒരു മണി വരെ 37 ശതമാനം വോട്ടിംഗ് ആണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയത്. വരും മണിക്കൂറുകളില്‍ വോട്ടിംഗ് ശതമാനം ഉയരുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. 

Trending News