close

News WrapGet Handpicked Stories from our editors directly to your mailbox

ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്‌; ഈസ്റ്റ്‌ ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത്

 ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ്‌ ഡല്‍ഹി, ഈസ്റ്റ്‌ ഡല്‍ഹി, ന്യൂഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ചത്.    

Updated: Apr 22, 2019, 12:35 PM IST
ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്‌; ഈസ്റ്റ്‌ ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആറു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്‌.  മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ ഷീലാ ദീക്ഷിത്, അജയ് മാക്കന്‍ തുടങ്ങിയവര്‍ മത്സരരംഗത്തുണ്ട്.

ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ്‌ ഡല്‍ഹി, ഈസ്റ്റ്‌ ഡല്‍ഹി, ന്യൂഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ചത്.  

നോര്‍ത്ത് ഈസ്റ്റ്‌ ഡല്‍ഹിയില്‍ നിന്ന്‍ ഷീലാ ദീക്ഷിത്, അജയ് മാക്കാന്‍- ന്യൂഡല്‍ഹി, ജെപി അഗര്‍വാള്‍ ചാന്ദ്‌നി ചൗക്ക്,  അര്‍വിന്ദര്‍ സിംഗ് ലവ്‌ലി ഈസ്റ്റ്‌ ഡല്‍ഹി, രാജേഷ്‌ ലിലോതിയ നോര്‍ത്ത് ഈസ്റ്റ്‌ ഡല്‍ഹി, മഹാബല്‍ മിശ്ര വെസ്റ്റ് ഡല്‍ഹി. 

ആകെ ഏഴ് ലോക്സഭാ മണ്ഡലങ്ങളുള്ള ഡല്‍ഹിയില്‍ സൗത്ത് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ്‌ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.  ബിജെപിക്കെതിരെ കോണ്‍ഗ്രസ്‌-ആം ആദ്മി സഖ്യം ഡല്‍ഹിയില്‍ മത്സരിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സീറ്റ് വിഭജനത്തില്‍ തീരുമാനമാകാതിരുന്നതോടെ കോണ്‍ഗ്രസ്‌-ആം ആദ്മി സഖ്യ സാധ്യത അവസാനിച്ചു.  

പതിനഞ്ച് വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് തന്നെയാണ് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍ നിന്നും സീറ്റ് പിടിച്ചെടുക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിശ്വാസം. 

ബിജെപിയുടെ മഹേഷ് ഗിരിയാണ് ഷീലാ ദീക്ഷിതിന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥി. ഷീലാ ദീക്ഷിതിന്‍റെ മകന്‍ സന്ദീപ് ദീക്ഷിത് രണ്ടു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ്. എന്നാല്‍ 2014ല്‍ ബിജെപി നേതാവ് മഹേഷ് ഗിരിയോട് പരാജയപ്പെട്ടിരുന്നു.