close

News WrapGet Handpicked Stories from our editors directly to your mailbox

പതിനേഴിടങ്ങളില്‍ കോണ്‍ഗ്രസിനും നാലിടങ്ങളില്‍ ബിജെപിയ്ക്കും പൂജ്യം!!

51 സീറ്റുകൾ മാത്രം നേടിയ കോണ്‍ഗ്രസിനെ 17 ഇടങ്ങളിലാണ് ബിജെപി പൂര്‍ണമായും തുടച്ചുനീക്കിയത്.

Updated: May 24, 2019, 09:57 AM IST
പതിനേഴിടങ്ങളില്‍ കോണ്‍ഗ്രസിനും നാലിടങ്ങളില്‍ ബിജെപിയ്ക്കും പൂജ്യം!!

ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്ത് വന്നപ്പോള്‍  300 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലെത്തി. 

51 സീറ്റുകൾ മാത്രം നേടിയ കോണ്‍ഗ്രസിന് 17 ഇടങ്ങളില്‍ ഒരു സീറ്റ് പോലും നേടാനായില്ല.

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്‌, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്‌, ജമ്മു-കാശ്മീര്‍, മണിപ്പൂര്‍, മിസോറാം, ഓഡിഷ, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍, ഛണ്ഡിഗഡ്, ദാദര്‍ നഗര്‍ ഹാവേലി, ദാമന്‍ ദിയു, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലാണ് ഒരു സീറ്റ് പോലും നേടാനാകാതെ കോണ്‍ഗ്രസ് ധാരുണ പരാജയം ഏറ്റുവാങ്ങിയത്. 

ബിജെപി ആസ്ഥാനത്ത് നടന്ന വിജയാഘോഷങ്ങളില്‍ പങ്കെടുക്കവെ  സംസാരിച്ച അമിത് ഷാ ഇക്കാര്യങ്ങള്‍ എടുത്ത് കാട്ടുകയും ചെയ്തു. 

ഈ 17 സംസ്ഥാനങ്ങളിലും 50 ശതമാനത്തിലധിക൦ വോട്ടുകള്‍ നേടാന്‍ ബിജെപിയ്ക്ക് സാധിച്ചതായി അമിത് ഷാ വ്യക്തമാക്കി. 

അതേസമയം, കേരളം, ആന്ധ്ര, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ബിജെപിയെ പൂര്‍ണമായി പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായി എന്നതും ഏറെ ശ്രദ്ധേയമാണ്.