ന്യൂഡൽഹി: മെയ് 20 നും 30 നും ഇടയിൽ 15 സംസ്ഥാനങ്ങളിൽ ‘ജയ് ഹിന്ദ് സഭകൾ’ നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചു. ദേശീയ സുരക്ഷ സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയെയും അതുപോലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിൽ അമേരിക്കയുടെ ഇടപെടലിനെക്കുറച്ചും അതിലെ നിശ്ശബ്ദതയും ചോദ്യം ചെയ്യും എന്നാണ് റിപ്പോർട്ട്.
Also Read: പഹൽഗാം ഭീകരാക്രമണത്തിന് പകരംവീട്ടി ഇന്ത്യൻ സൈന്യം; മുഖ്യ സൂത്രധാരനെ വധിച്ചു
സൈനിക വിമുക്തഭടന്മാർ, പാർട്ടി നേതാക്കൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തം ഈ യോഗങ്ങളിൽ കാണുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്.
Indian National Congress will hold ‘Jai Hind Sabhas’ across India to salute the supreme valour and success of our Armed Forces.
We also must raise serious questions on security lapses, the Government’s handling of national security, and its silence on the concerning involvement…
— K C Venugopal (@kcvenugopalmp) May 15, 2025
നമ്മുടെ സായുധ സേനയുടെ പരമോന്നത വീര്യത്തിനും വിജയത്തിനും അഭിവാദ്യം അർപ്പിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയിലുടനീളം ‘ജയ് ഹിന്ദ് സഭകൾ’ നടത്തും. സുരക്ഷാ വീഴ്ചകൾ, സർക്കാർ ദേശീയ സുരക്ഷ കൈകാര്യം ചെയ്ത രീതി, നമ്മുടെ ദേശീയ സുരക്ഷാ കാര്യങ്ങളിൽ യുഎസ് ഇടപെടുന്നതിനെക്കുറിച്ചുള്ള അവരുടെ മൗനം എന്നിവയെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിക്കുമെന്നും വേണുഗോപാൽ എക്‌സിലൂടെ കുറിച്ചിട്ടുണ്ട്.
മെയ് 20 മുതൽ 30 വരെ ഡൽഹി, ബാർമർ, ഷിംല, ഹൽദ്വാനി, പട്ന, ജബൽപൂർ, പൂനെ, ഗോവ, ബെംഗളൂരു, കൊച്ചി, ഗുവാഹത്തി, കൊൽക്കത്ത, ഹൈദരാബാദ്, ഭുവനേശ്വർ, പത്താൻകോട്ട് എന്നിവിടങ്ങളിലാണ് ജയ് ഹിന്ദ് സഭകൾ നടക്കുക. ഇതിൽ സൈനിക വിമുക്തഭടന്മാർ, പാർട്ടി നേതാക്കൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കുമെന്നും കെസി പറഞ്ഞു.
രാജ്യത്തുടനീളം റാലികൾ നടത്താനുള്ള പദ്ധതി കോൺഗ്രസ് പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് യോഗങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.