ഉപതിരഞ്ഞെടുപ്പ്: റാംഗഡില്‍ കോണ്‍ഗ്രസിന് വിജയം

ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ 2 മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഏതാണ്ട് പൂര്‍ത്തിയായിരിയ്ക്കുകയാണ്. ഇരു മണ്ഡലങ്ങളിലും രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നു. 

Last Updated : Jan 31, 2019, 01:41 PM IST
ഉപതിരഞ്ഞെടുപ്പ്: റാംഗഡില്‍ കോണ്‍ഗ്രസിന് വിജയം

ന്യൂഡല്‍ഹി: ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ 2 മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഏതാണ്ട് പൂര്‍ത്തിയായിരിയ്ക്കുകയാണ്. ഇരു മണ്ഡലങ്ങളിലും രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നു. 

അവസാന റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ രാജസ്ഥാനിലെ റാംഗഡില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായ ഷാഫിയ സുബൈര്‍ വിജയിച്ചിരിയ്ക്കുകയാണ്. 83311 വോട്ടുകല്‍ നേടിയ ഷാഫിയ 12228 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 

ജനങ്ങള്‍ക്ക്‌ നന്ദി പറഞ്ഞ രാജസ്ഥാന്‍ മുഖ്യമന്ത്രി, ജനങ്ങള്‍ ശരിയായ തീരുമാനമാണ് എടുത്തിരിക്കുന്നത് എന്നും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന് ഏറ്റവും ആവശ്യമായ സന്ദര്‍ഭത്തിലാണ് ഈ വിജയം ജനങ്ങള്‍ സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ വിജയം ഒരു പ്രചോദനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹരിയാനയിലെ ജിന്ദ് മണ്ഡലത്തില്‍ കഥ മാറിയിരിയ്ക്കുകയാണ്. ഇവിടെ നടന്ന ചതുര്‍കോണ മത്സരത്തില്‍ ബിജെപി ലീഡ് ചെയ്യുകയാണ്.

ജനനായക് ജനതാ പാർട്ടി, ബിജെപി, കോണ്‍ഗ്രസ്‌, ഇന്ത്യൻ നാഷണൽ ലോക് ദൾ എന്നീ പാര്‍ട്ടികള്‍ മത്സര രംഗത്ത്‌ മുന്നില്‍ നിന്നിരുന്നത്. കോണ്‍ഗ്രസ്‌ ഇവടെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

ജനുവരി 28 നാണ് വോട്ടെടുപ്പ് നടന്നത്. ഹരിയാനയിലെ ജിന്ദ് മണ്ഡലത്തില്‍ 76 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, റാംഗഡില്‍ 79.04 % പോളിംഗ് നടന്നിരുന്നു. 

 

 

 

 

 

More Stories

Trending News