മധ്യപ്രദേശില്‍ ശിവരാത്രി പ്രസാദത്തില്‍ ഭക്ഷ്യവിഷബാധ; 1500 പേര്‍ ചികിത്സ തേടി

മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്ത പ്രസാദം കഴിച്ച് 1500ഓളം ഗ്രാമീണര്‍ ചികിത്സ തേടി. 

Updated: Feb 14, 2018, 09:56 AM IST
മധ്യപ്രദേശില്‍ ശിവരാത്രി പ്രസാദത്തില്‍ ഭക്ഷ്യവിഷബാധ; 1500 പേര്‍ ചികിത്സ തേടി

ഭോപ്പാല്‍: മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്ത പ്രസാദം കഴിച്ച് 1500ഓളം ഗ്രാമീണര്‍ ചികിത്സ തേടി. 

ഇന്നലെ രാത്രിയായിരുന്നു സംഭവം. ബര്‍വാനിയിലെ ഒരു ആശ്രമത്തില്‍ നിന്ന് നല്‍കിയ പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പ്രസാദമായി നല്‍കിയ പായസം കഴിച്ചവര്‍ക്ക് ഛര്‍ദ്ദിലും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. ഇവരെ അടുത്തുള്ള ജില്ലാ ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാരായവരെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.