ന്യുഡൽഹി: ഡൽഹിയിൽ കോറോണ രോഗികളുടെ എണ്ണം വർധിച്ച് ഒരു ലക്ഷം കടന്നുവെങ്കിലും ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു. രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നുവെങ്കിലും രോഗമുക്തരായവരുടെ എണ്ണം 72000 കടന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. വിർച്വൽ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
Also read:വയനാട്ടിൽ വൻ കഞ്ചാവ് വേട്ട; രണ്ട് മലപ്പുറം സ്വദേശികൾ പിടിയിൽ
നിലവിൽ 25000 പേർ ചികിത്സയിലുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിൽ 15000 പേര് വീടുകളിൽ തന്നെയാണ് ചികിത്സയിൽ കഴിയുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല മരണനിരക്ക് കുറഞ്ഞുവെന്നും രാജ്യത്തെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഡൽഹിയിൽ തുടങ്ങാൻ നമുക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈ തെറാപ്പിയിലൂടെ രോഗികളുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാക്കാന് സാധിക്കുമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also read: 2.89 ലക്ഷം മുടക്കി സ്വര്‍ണ മാസ്‌ക് നിർമ്മിച്ച് പൂനെ സ്വദേശി !
പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറാവുന്നവരേക്കാൾ കൂടുതലാണ് പ്ലാസ്മ ആവശ്യമുള്ളവരെന്നും അതുകൊണ്ടുതന്നെ രോഗമുക്തി നേടിയവര് പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറാവണമെന്നും ഇതുകൊണ്ട് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ശരീരത്തിലുണ്ടാകില്ലയെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ ഡൽഹിയിൽ ആശുപത്രി ചികിത്സ ആവശ്യമുള്ള കോറോണ രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണെന്നും കഴിഞ്ഞ ആഴ്ചത്തെ കണക്കുപ്രകാരം 6200 ൽ നിന്നും 5300 ആയി എന്നും എദ്ദേഹം പറഞ്ഞു.
ഇന്നലത്തെ കണക്കുകൾ പ്രകാരം ഡൽഹിയിലെ ആശുപത്രികളിൽ 9000 ത്തോളം കിടക്കകൾ ഒഴിവായിക്കിടക്കുകയാണെന്നും കോറോണ പ്രതിരോധത്തിൽ ഡൽഹി മുൻ നിരയിലാണെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.