Corona നിരക്ക് ഉയരാൻ കാരണം മതസമ്മേളനത്തിൽ പങ്കെടുത്തവരുടെ യാത്ര

തബ്ലിഗ് ജമാഅത്തിലെ സമ്മേളനവുമായി ബന്ധപ്പെട്ട് 1800 പേരെ ഒൻപത് ആശുപതികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും agarval വ്യക്തമാക്കിയിട്ടുണ്ട്.   

Last Updated : Apr 1, 2020, 08:22 PM IST
Corona നിരക്ക് ഉയരാൻ കാരണം മതസമ്മേളനത്തിൽ പങ്കെടുത്തവരുടെ യാത്ര

ന്യൂഡൽഹി:  വുഹാനിലെ കോറോണ വൈറസ് ഇന്ത്യയിലും പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്.  ഇതുവരെയായി 1637 പേർക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 

ഇക്കാര്യം ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ ആണ് വ്യക്തമാക്കിയത്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 386 പേർക്കാണ്.  

 

 

ഇന്നലെ മുതൽ രോഗികളുടെ എണ്ണത്തില് വർദ്ധനവുണ്ടായിയെന്നും ഇതിന് കാരണം തബ്ലിഗ് ജമാഅത്തിലെ സമ്മേളനത്തിൽ പങ്കെടുത്തവരുടെ യാത്രകളാണെന്നും അഗർവാൾ വ്യക്തമാക്കിയിട്ടുണ്ട്. 

ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.     തബ്ലിഗ് ജമാഅത്തിലെ സമ്മേളനവുമായി ബന്ധപ്പെട്ട് 1800 പേരെ ഒൻപത് ആശുപതികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും agarval വ്യക്തമാക്കിയിട്ടുണ്ട്. 

കൂടാതെ 20000 കോച്ചുകൾ പരിഷ്കരിച്ച് ക്വാറന്റൈനും ഐസൊലേഷനും ആവശ്യമായ 3.2 ലക്ഷം കിടക്കകൾ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ എന്നും അദ്ദേഹം പറഞ്ഞു. 

ഏതാണ്ട് 5000 കോച്ചുകളുടെ ജോലി ഇതിനോടകം തുടങ്ങി കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. 

Trending News