പശ്ചിമ ബം​ഗാ​ള്‍ കോ​വി​ഡ് മുക്തം .... സംസ്ഥാന BJP അദ്ധ്യക്ഷന്‍ ദി​ലി​പ് ഘോ​ഷ്...

പശ്ചിമ ബം​ഗാ​ള്‍ കോ​വി​ഡ് മുക്തമെന്ന്  BJP സംസ്ഥാന അദ്ധ്യക്ഷന്‍ ദി​ലീ​പ് ഘോ​ഷ്...

Last Updated : Sep 11, 2020, 11:02 PM IST
  • പശ്ചിമ ബം​ഗാ​ള്‍ കോ​വി​ഡ് മുക്തമെന്ന് BJP സംസ്ഥാന അദ്ധ്യക്ഷന്‍ ദി​ലീ​പ് ഘോ​ഷ്...
  • മമത ബാനര്‍ജി lock down ന​ട​പ്പാ​ക്കു​ന്നത് BJP യോ​ഗ​ങ്ങ​ളും റാ​ലി​ക​ളും ന​ട​ത്താ​തിരി​ക്കാ​നാ​ണെന്നും ദി​ലീ​പ് ഘോ​ഷ്
പശ്ചിമ ബം​ഗാ​ള്‍ കോ​വി​ഡ് മുക്തം ....  സംസ്ഥാന  BJP അദ്ധ്യക്ഷന്‍ ദി​ലി​പ് ഘോ​ഷ്...

കൊല്‍ക്കത്ത: പശ്ചിമ ബം​ഗാ​ള്‍ കോ​വി​ഡ് മുക്തമെന്ന്  BJP സംസ്ഥാന അദ്ധ്യക്ഷന്‍ ദി​ലീ​പ് ഘോ​ഷ്...

പശ്ചിമ ബം​ഗാ​ള്‍ മുഖ്യമന്ത്രി  മമത ബാനര്‍ജി lock down ന​ട​പ്പാ​ക്കു​ന്നത് തങ്ങള്‍ യോ​ഗ​ങ്ങ​ളും റാ​ലി​ക​ളും ന​ട​ത്താ​തിരി​ക്കാ​നാ​ണെന്നും  ദി​ലീ​പ് ഘോ​ഷ് ആരോപിച്ചു. ഹൂ​ഗ്ലി​യി​ല്‍ വ​ച്ചു ന​ട​ന്ന റാ​ലി​യി​ലാണ് ദി​ലി​പ് ഘോ​ഷ് ആരോപണം ഉന്നയിച്ചത്. 

"സം​സ്ഥാ​നം കോ​വി​ഡ് മു​ക്ത​മാ​യി. എ​ന്നാ​ല്‍, യോ​ഗ​ങ്ങ​ളും റാ​ലി​ക​ളും സം​ഘ​ടി​പ്പി​ക്കാ​ന്‍ ബി​ജെ​പിക്ക് ക​ഴി​യാ​ത്ത​വി​ധം മ​മ​താ ബാ​ന​ര്‍​ജി ലോ​ക്ക്ഡൗ​ണു​ക​ള്‍ ന​ട​പ്പാ​ക്കു​ക​യാ​ണ്. പ​ക്ഷെ, ഞ​ങ്ങ​ളെ ത​ട​യാ​ന്‍ ആ​ര്‍​ക്കും ക​ഴി​യി​ല്ല",  ദി​ലീ​പ് ഘോ​ഷ് പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന. റാ​ലി​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ആ​രും മാ​സ്‌​ക് ധ​രി​ക്കു​ക​യോ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. 

അതേസമയം, പശ്ചിമ ബം​ഗാ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2  ല​ക്ഷ​ത്തോ​ടടുക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ  കോ​വി​ഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,700 ആ​യി ഉ​യ​ര്‍​ന്നു.

 

Trending News