മഹാരാഷ്ട്ര: ചൈനയിലെ വുഹാനിൽ നിന്നും  പടർന്നു പിടിച്ച കോറോണ വൈറസ് ലോകമെങ്ങും താണ്ഡവമാടുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്പെയിനിലും, ഇറ്റലിയിലും, അമേരിക്കയിലും കോറോണ വൈറസ് വളരെ മോശമായ രീതിയിൽ പടർന്നു പിടിക്കുകയാണ്.  24 മണിക്കൂറിനുള്ളിൽ  സ്പെയിനിൽ കോറോണ ബാധിച്ചത്  738  ഓളം പേർക്കാണ്. 


Also read: കോറോണ: മരണസംഖ്യയിൽ ചൈനയെ കടത്തിവെട്ടി സ്പെയിൻ


ഇന്ത്യയുടെ കാര്യം പറയുകയാണെങ്കിൽ കോറോണ കാരണം ഇന്ത്യയിലെ ജനങ്ങൾ വീട്ടിനുള്ളിൽ കൂടുങ്ങിയിരിക്കുന്ന അവസ്ഥയിലാണ്. 


പുതിയതായി 3 കേസുകൾ ഗോവയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ഇതുവരെയായി ഇന്ത്യയിൽ 606 പേർക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 


Also read: സാമൂഹ്യ അകലമാണ് കോറോണക്കെതിരായ ഏറ്റവും വലിയ യുദ്ധം: ഭാഗവത്


ഇതിനിടയിൽ 42 ഓളം പേർ കോറോണ വൈറസ് ബാധയിൽ നിന്നും  മുക്തരായി വീടുകളിലേക്ക് മടങ്ങിപ്പോയിരുന്നു.  ഇന്ത്യയിൽ കോറോണ വൈറസ് താണ്ഡവമാടുന്ന മഹാരാഷ്ട്രയിൽ 128 കോറോണ കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.  കൂടാതെ ഇൻഡോറിൽ അഞ്ച് പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 


കോറോണ വൈറസ് ഇന്ത്യയിൽ വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ 21 ദിവസത്തെ സമ്പൂർണ്ണ lock down പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. 


21 ദിവസം lock down പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ ദിനമായ ഇന്നലെ ആവശ്യമില്ലാതെ റോഡുകളിൽ ഇറങ്ങിയ ആളുകൾക്കെതിരെ കർശന നടപടിയാണ് പൊലീസ് സ്വീകരിച്ചത്. 


ഇതിനെത്തുടർന്ന് ഡൽഹിയിൽ 5000 പേരെയും കേരളത്തിൽ 25 പേരെയും കസ്റ്റഡിയിലെടുത്തു.  


ഇതിനിടയിൽ പാക്കിസ്ഥാനിൽ  ആയിരത്തിലധികം കോറോണ വൈറസ് കേസുകൾ  റിപ്പോർട്ട് ചെയ്തതായിട്ടാണ് സൂചന കൂടാതെ എട്ടുപേർ മരണമടയുകയും ചെയ്തിട്ടുണ്ട്. 


അമേരിക്കയിൽ കോറോണ വൈറസ് ബാധ ഏറ്റവരുടെ എണ്ണം 60000 കടന്നു.  827 ഓളം പേർ മരണമടയുകയും ചെയ്തിട്ടുണ്ട്.