Corona Virus;കരുതലോടെ മോദി;ഒരാളും പട്ടിണി കിടക്കരുതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനായി ലോക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കായി 

Updated: Mar 26, 2020, 03:27 PM IST
Corona Virus;കരുതലോടെ മോദി;ഒരാളും പട്ടിണി കിടക്കരുതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡെല്‍ഹി:കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനായി ലോക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കായി 
കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജന പ്രകാരം പാക്കേജ് 
പ്രഖ്യാപിച്ച ധനമന്ത്രി നിര്‍മല സീതാരാമന്‍,വനിതകള്‍,കര്‍ഷകര്‍,ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍,പാവപെട്ടവര്‍ തുടങ്ങി 
സമൂഹത്തിലെ എല്ലാ മേഖലയിലും എത്തുന്ന വിധത്തിലുള്ള സഹായ പദ്ധതിയാണ് പ്രഖ്യാപിച്ചത്.മൂന്ന് മാസത്തേക്ക് അഞ്ച് കിലോ 
അരിയോ ഗോതമ്പോ സൗജന്യമായി നല്‍കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.രാജ്യത്ത് ഒരാളും പട്ടിണി കിടക്കരുതെന്ന് 
പറഞ്ഞ ധനമന്ത്രി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു.നിലവില്‍ നല്‍കുന്ന അരിക്കും ഗോതമ്പിനും പുറമെയാണ് അധിക സഹായം പ്രഖ്യാപിച്ചത്.
 ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി അന്‍പത് ലക്ഷത്തിന്‍റെ ഇന്‍ഷുറന്‍സ് ഏര്‍പെടുത്തിയിട്ടുണ്ട്.

ഇതില്‍ ആശാ വര്‍ക്കര്‍മാര്‍,ശുചീകരണ തൊഴിലാളികള്‍,ഡോക്ടര്‍ മാര്‍ നഴ്സ്മാര്‍ എന്നിവര്‍ ഉള്‍പ്പെടും.
ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ഒരുലക്ഷത്തി എഴുപതിനായിരം കോടിരൂപയുടെ പാക്കേജ് പാവപെട്ടവര്‍ക്ക് വേണ്ടിയുള്ളതാണെന്നും
മറ്റ് മേഖലകളിലെ പ്രശ്നങ്ങള്‍ പഠിച്ചശേഷം കൂടുതല്‍ സഹായങ്ങള്‍ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.തൊഴിലാളികള്‍ക്കയും
കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ കരുതല്‍ വ്യക്തമാക്കി,പിഎഫില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിബന്ധനകള്‍ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്.
സംഘടിത മേഖലയിലെ തൊഴിലാളികളുടെയും ഉടമയുടെയും പിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് സര്‍ക്കാര്‍ അടയ്ക്കും.
കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യഗഡുവായ രണ്ടായിരം രൂപ ഉടന്‍ നല്‍കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.ഇങ്ങനെ സമസ്തമേഖലയിലും 
സ്പര്‍ശിക്കുന്ന സഹായ പദ്ധതി പ്രഖ്യാപിച്ച നിര്‍മലാ സീതാരാമന്‍ ലോക് ഡൌണില്‍ രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു.
കേരളത്തിലെ ധനമന്ത്രി തോമസ്‌ ഐസക്ക് നേരത്തെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

Also Read:കോറോണ: 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജുമായി കേന്ദ്രം

 

ഇതിന് കൃത്യമായ മറുപടിയാണ് ധനമന്ത്രി നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ പ്രഖ്യാപിച്ച സഹായത്തിന് പുറമേ ഇനിയും സഹായം ഉണ്ടാകുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.വളരെ കൃത്യമായ സമീപനം അതായിരുന്നു 
നിര്‍മല സീതാരാമന്‍ പാക്കേജ് പ്രഖ്യാപനത്തിലൂടെ തെളിയിച്ചത്.ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് ലോക്ഡൌണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്കൊപ്പം 
സര്‍ക്കാര്‍ ഉണ്ടെന്ന് ഉറച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്.സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ ലക്‌ഷ്യം വെച്ചുള്ള സഹായ പദ്ധതി പ്രഖ്യാപിച്ചതിലൂടെ സര്‍ക്കാര്‍ തങ്ങളുടെ 
സന്ദേശം വ്യക്തമാക്കിയിരിക്കുകയാണ്.രാജ്യത്തെ പൗരന്‍മാരെ മരണത്തിന് വിട്ട് കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ കരുതലും ജനങള്‍ക്ക്
ഉണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.രാജ്യത്ത് ആരും പട്ടിണികിടക്കരുതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞത് കേന്ദ്രസര്‍ക്കാര്‍ നയവും വിമര്‍ശകര്‍ക്കുള്ള മറുപടിയും 
തന്നെയാണ്.രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്ന പ്രഖ്യാപനം തന്നെയാണ് നിര്‍മല സീതാരാമന്‍ നടത്തിയിരിക്കുന്നത്.