ചെന്നൈ: ചുമക്കുള്ള മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ, കോൾഡ്രിഫ് മരുന്ന് നിർമ്മാണ കമ്പനി ഉടമയെ അറസ്റ്റ് ചെയ്തു. മരുന്നിൻ്റെ നിർമ്മാതാക്കളായ തമിഴ്നാട്ടിലെ ശ്രീശൻ ഫാർമസ്യൂട്ടിക്കൽ ഉടമയായ രംഗനാഥൻ ഗോവിന്ദനെയാണ് മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രി ചെന്നൈയിൽ നിന്നുമാണ് രംഗനാഥനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കോൾഡ്രിഫ് ചുമമരുന്ന് കഴിച്ച് മധ്യപ്രധേശിൽ 21 കുട്ടികളാണ് മരിച്ചത്. രാജസ്ഥാനിലും സമാനമായ സാഹചര്യമുണ്ടായി. സംഭവത്തെ തുടർന്ന് മരുന്ന് കമ്പനിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് രംഗനാഥൻ ഒളിവിൽ പോവുകയും, ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ALSO READ: മധ്യപ്രദേശിൽ കഫ് സിറപ്പ് കുടിച്ച് മരിച്ച കുട്ടികളുടെ എണ്ണം 20 ആയി; അഞ്ച് കുട്ടികളുടെ നില അതീവ ഗുരുതരം
ഒക്ടോബർ അഞ്ച് മുതൽ രംഗനാഥന് വേണ്ടി മധ്യപ്രദേശ് പൊലീസ് ചെന്നൈയിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് ഇന്നലെ പ്രതിയെ കസ്റ്റഡിയിലെടുത്ത് കാഞ്ചീപുരത്തെ മരുന്ന് നിർമ്മാണ കമ്പനിയിലെത്തി തെളിവെടുപ്പ് നടത്തി. കമ്പനിയിൽ നിന്നും സുപ്രധാന രേഖകൾ കണ്ടെടുത്തിട്ടുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യ, മായംചേര്‍ക്കല്‍, കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









