രാ​ജ്യ​ത്ത് അ​സ​ഹി​ഷ്ണു​ത വ്യാ​പ​ക​മാ​കു​ന്നുവെന്ന് മുന്‍ രാഷ്‌ട്രപതി പ്ര​ണ​ബ് മു​ഖ​ര്‍​ജി

രാ​ജ്യം ഇ​പ്പോ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത് വളരെ ദു​രി​ത​പൂ​ര്‍​ണ​മാ​യ ഒരു കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാണെന്ന് മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി. അ​സ​ഹി​ഷ്ണു​ത​യും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും രാജ്യത്ത് വ്യാ​പ​ക​മാ​കു​ന്നു​വെ​ന്നും പ്ര​ണ​ബ് മു​ഖ​ര്‍ജി ​പ​റ​ഞ്ഞു. ഡ​ല്‍​ഹി​യി​ല്‍ പ്ര​ണ​ബ് മു​ഖ​ര്‍​ജി ഫൗ​ണ്ടേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ല്‍ സംസാരിക്കവേ ആണ് അദ്ദേഹമം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

Last Updated : Nov 24, 2018, 05:22 PM IST
രാ​ജ്യ​ത്ത് അ​സ​ഹി​ഷ്ണു​ത വ്യാ​പ​ക​മാ​കു​ന്നുവെന്ന് മുന്‍ രാഷ്‌ട്രപതി പ്ര​ണ​ബ് മു​ഖ​ര്‍​ജി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യം ഇ​പ്പോ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത് വളരെ ദു​രി​ത​പൂ​ര്‍​ണ​മാ​യ ഒരു കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാണെന്ന് മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി. അ​സ​ഹി​ഷ്ണു​ത​യും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും രാജ്യത്ത് വ്യാ​പ​ക​മാ​കു​ന്നു​വെ​ന്നും പ്ര​ണ​ബ് മു​ഖ​ര്‍ജി ​പ​റ​ഞ്ഞു. ഡ​ല്‍​ഹി​യി​ല്‍ പ്ര​ണ​ബ് മു​ഖ​ര്‍​ജി ഫൗ​ണ്ടേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ല്‍ സംസാരിക്കവേ ആണ് അദ്ദേഹമം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

"വ​സു​ദൈ​വ കു​ടും​ബ​കം" എ​ന്ന സ​ങ്ക​ല്‍​പ്പ​വും സ​ഹി​ഷ്ണു​ത​യും അം​ഗീ​കാ​ര​വും പു​ല​ര്‍​ത്തി​യി​രു​ന്ന ന​മ്മു​ടെ രാ​ജ്യ​ത്തുനിന്ന് ഇ​പ്പോ​ള്‍ അ​സ​ഹി​ഷ്ണു​ത​യു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളു​ടെ​യും വാ​ര്‍​ത്ത​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ജ​ന​ങ്ങ​ള്‍​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ​യും സ്വാ​ത​ന്ത്ര്യ​വും ഉ​റ​പ്പു​വ​രു​ത്താ​ന്‍ സാ​ധി​ച്ചാ​ലേ ജ​നാ​ധി​പ​ത്യം ശ​ക്ത​മാ​കു​ക​യു​ള്ളു​വെ​ന്നും പ്ര​ണ​ബ് മു​ഖ​ര്‍​ജി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വ്യ​ക്തി​പ​ര​മാ​യി ജ​ന​ങ്ങ​ള്‍​ക്ക് സ്വാ​ത​ന്ത്ര്യ​ങ്ങ​ള്‍ ഉ​റ​പ്പു ന​ല്‍​കു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ ജ​നാ​ധി​പ​ത്യം സു​ര​ക്ഷി​ത​മാ​ണ്. ഇ​ന്ന​ത്തെ കാ​ല​ത്ത് സ​മാ​ധാ​ന​വും ഐ​ക്യ​വും എ​ന്ന സ​ന്ദേ​ശം ന​മ്മ​ള്‍ ഓ​ര്‍​ത്തി​രി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും പ്ര​ണ​ബ് പ​റ​ഞ്ഞു.

 

 

Trending News