close

News WrapGet Handpicked Stories from our editors directly to your mailbox

കെട്ടിവച്ച തുക പോലും നേടാനാകാതെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥി!!

എല്ലാംകൊണ്ടും ചരിത്ര പ്രധാനമായ തിരഞ്ഞെടുപ്പായിരുന്നു 2019ലെ ലോക്സഭാ തിരഞ്ഞടുപ്പ്. ഒരു കോണ്‍ഗ്രസിതര സര്‍ക്കാര്‍ എല്ലാ എക്സിറ്റ് പോളുകളും കാറ്റില്‍ പറത്തി 354 സീറ്റുകള്‍ നേടി തുടര്‍ഭരണം നേടിയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Updated: May 25, 2019, 03:35 PM IST
കെട്ടിവച്ച തുക പോലും നേടാനാകാതെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥി!!

ന്യൂഡല്‍ഹി: എല്ലാംകൊണ്ടും ചരിത്ര പ്രധാനമായ തിരഞ്ഞെടുപ്പായിരുന്നു 2019ലെ ലോക്സഭാ തിരഞ്ഞടുപ്പ്. ഒരു കോണ്‍ഗ്രസിതര സര്‍ക്കാര്‍ എല്ലാ എക്സിറ്റ് പോളുകളും കാറ്റില്‍ പറത്തി 354 സീറ്റുകള്‍ നേടി തുടര്‍ഭരണം നേടിയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

എന്നാല്‍ മറ്റു ചില പ്രത്യേകതകള്‍കൂടി ഈ തിരഞ്ഞെടുപ്പിന് ഉണ്ട്. നിരവധി അതി സമ്പന്നരായ സ്ഥാനാര്‍ഥികള്‍ ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നു. എന്നാല്‍ പൈസ കൊണ്ട് വിജയം കൈപിടിയില്‍ ഒതുക്കാന്‍ കഴിയില്ല എന്നും ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു. 

അതി സമ്പന്നരായ പത്ത് സ്ഥാനാര്‍ഥികളാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അവരില്‍ അഞ്ചുപേര്‍ വിജയിച്ചു. എന്നാല്‍ 5 പേര്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി. 

എന്നാല്‍ സ്ഥാനാര്‍ഥികളില്‍ ഏറ്റവും സമ്പന്നനായിരുന്നു ബിഹാറിലെ പാടലീപുത്രയിൽ സ്വതന്ത്രനായി മത്സരിച്ച രമേശ്‌ കുമാര്‍ ശര്‍മ. 1107 കോടിയുടെ ആസ്തിയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പതികയില്‍ സൂചിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിന് ലഭിച്ചത് വെറും 1556  വോട്ടുകളാണ്. സമ്പന്നതയില്‍ ഒന്നമാതെങ്കിലും ഒടുക്കം കെട്ടിവച്ച കാശ് അദ്ദേഹത്തിന് നഷ്ടമായി. 

തെലങ്കാനയിലെ ചേവല്ലയിൽ നിന്നു ജനവിധി തേടിയ കോൺഗ്രസ് സ്ഥാനാർഥി കൊണ്ട വിശ്വേശ്വര റെഡ്ഢിയുടെ ആസ്തി 895 കോടിയാണ്. എന്നാല്‍ അദ്ദേഹവും ടിആർഎസ് സ്ഥാനാർഥിയോടു പരാജയപ്പെടുകയാണ് ഉണ്ടായത്.