ചന്ദ്രശേഖര്‍ ആസാദിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കോടതിയുടെ അനുമതി

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കോടതിയുടെ അനുമതി. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യവ്യവസ്ഥയില്‍

Last Updated : Jan 22, 2020, 03:07 AM IST
  • നാല് ആഴ്ച ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നായിരുന്നു കോടതി നേരത്തെ ഉപാധി വച്ചത്‌.ഉപാധിയില്‍ ഇളവ് അനുവദിക്കുകയും ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പായി ഡല്‍ഹിയിലെ പരിപാടികളുടെ വിശദമായ വിവരങ്ങള്‍ പോലീസിനെ അറിയിച്ചിരിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
ചന്ദ്രശേഖര്‍ ആസാദിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കോടതിയുടെ  അനുമതി

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കോടതിയുടെ അനുമതി. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യവ്യവസ്ഥയില്‍
 ഇളവ് അനുവദിച്ചത്. 

നാല് ആഴ്ച ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നായിരുന്നു കോടതി നേരത്തെ ഉപാധി വച്ചത്‌.ഉപാധിയില്‍ ഇളവ് അനുവദിക്കുകയും ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പായി ഡല്‍ഹിയിലെ പരിപാടികളുടെ വിശദമായ വിവരങ്ങള്‍ പോലീസിനെ അറിയിച്ചിരിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്ന പ്രതിഷേധത്തിന്റെ പേരില്‍ ഡിസംബര്‍ 21ന് ആണ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി ജുമാ മസ്ജിദില്‍ നടന്ന പ്രതിഷേധത്തിന്റെ പേരില്‍ ഡിസംബര്‍ 21ന് ആണ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി ജമാ മസ്ജിദില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് കലാപം സൃഷ്ടിക്കല്‍ തീവെക്കല്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചന്ദ്രശേഖര്‍ ആസാദിനെതിരെ ചുമത്തിയിരുന്നത്. 

കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ഭരണഘടനയനുസരിച്ച് സമാധാനപരമായി പ്രതിഷേധിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും മറിച്ചെന്തെങ്കിലും ചെയ്തതിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നാല് ആഴ്ചത്തേയ്ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്ന് വ്യവസ്ഥചെയ്തുകൊണ്ടാണ് ജാമ്യം അനുവദിച്ചിരുന്നത്.ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യവ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ചയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Trending News