അനധികൃത ഭൂമിയിടപാട്: സിദ്ധരാമയ്യക്കെതിരെ കേസെടുക്കണമെന്ന് കോടതി

കേസില്‍ ഉള്‍പ്പെട്ട ബിജെപി എംഎല്‍എ എസ്.എ. രാംദാസ്, മുന്‍ നിയമനിര്‍മ്മാണ കൗണ്‍സില്‍ അംഗം ജി. മധുസൂദന്‍ എന്നിവര്‍ക്കും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും ക്രിമിനല്‍ കേസെടുക്കാന്‍ കോടതി പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.  

Last Updated : Aug 25, 2019, 09:03 AM IST
അനധികൃത ഭൂമിയിടപാട്: സിദ്ധരാമയ്യക്കെതിരെ കേസെടുക്കണമെന്ന് കോടതി

ബംഗളൂരു: അനധികൃത ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട്  കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന്‍ ബംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു.

കേസില്‍ ഉള്‍പ്പെട്ട ബിജെപി എംഎല്‍എ എസ്.എ. രാംദാസ്, മുന്‍ നിയമനിര്‍മ്മാണ കൗണ്‍സില്‍ അംഗം ജി. മധുസൂദന്‍ എന്നിവര്‍ക്കും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും ക്രിമിനല്‍ കേസെടുക്കാന്‍ കോടതി പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ സെപ്റ്റംബര്‍ 23 ന് കോടതിയില്‍ ഹാജരാകേണ്ടതാണ്. സാമൂഹികപ്രവര്‍ത്തകന്‍ എ. ഗംഗരാജു നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

സിദ്ധരാമയ്യ മൈസൂരുവിലെ ഹിങ്കലില്‍ അനധികൃതമായി സ്ഥലം വാങ്ങി വീട് നിര്‍മിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. സിദ്ധരാമയ്യയോടൊപ്പം മൈസൂരു നഗരവികസന അതോറിറ്റി മുന്‍ പ്രസിഡന്റ് സി. വസവഗൗഡ, ധ്രുവ കുമാര്‍, കമ്മീഷണര്‍ പിഎസ്. കാന്തരാജു എന്നിവര്‍ക്കെതിരെയും കേസുണ്ട്. 

Trending News