ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കാൻ തുടങ്ങിയതോടെ കേന്ദ്ര സർക്കാർ പ്രതിരോധ നടപടികൾ ശക്തമാക്കി. കഴിഞ്ഞ ദിവസം 276 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,302 ആയി ഉയർന്നു.
കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ നാല് മരണവും തമിഴ്നാട്, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ ഓരോ മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിന് ശേഷം 44 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
ALSO READ: ആശങ്ക വേണ്ട; ഇപ്പോൾ പടരുന്നത് ഒമിക്രോണ്‍ ജെഎന്‍ 1, എല്‍എഫ് 1 എന്നീ വകഭേദങ്ങളെന്ന് ഐഎംഎ
ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും ഐസൊലേഷൻ വാർഡുകൾ, വെന്റിലേറ്ററുകളുടെ ലഭ്യത, ഓക്സിജൻ വിതരണം, അവശ്യ മരുന്നുകളുടെ ലഭ്യത എന്നിവയെല്ലാം പരിശോധിച്ച് ഉറപ്പാക്കണമെന്ന് കേന്ദ്രം നിർദേശം നൽകി. ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രലായം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









