ഇളവുകളോടെ രാജ്യം lock down മൂന്നാം ഘട്ടത്തിലേയ്ക്ക്... കോവിഡ് ബാധിതരുടെ എണ്ണം 42,533 ...

  കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കഴിഞ്ഞ 40 ദിവസമായി രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന  lock down മൂന്നാം ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്...

Last Updated : May 4, 2020, 09:44 AM IST
ഇളവുകളോടെ രാജ്യം lock down മൂന്നാം ഘട്ടത്തിലേയ്ക്ക്... കോവിഡ് ബാധിതരുടെ എണ്ണം 42,533 ...

ന്യൂഡല്‍ഹി:  കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കഴിഞ്ഞ 40 ദിവസമായി രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന  lock down മൂന്നാം ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്...

lock downന്‍റെ മൂന്നാം ഘട്ടത്തിലേക്ക് ഇന്ത്യ പ്രവേശിക്കുമ്പോൾ, നിരവധി നിയന്ത്രണങ്ങക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ട്.  ആവശ്യ വസ്തുക്കള്‍ വില്‍ക്കുന്നവയ്ക്കൊപ്പം  വും വസ്ത്രങ്ങൾ, ഷൂകൾ, സ്റ്റേഷനറി, പാൻ, സിഗരറ്റ്, മദ്യം എന്നിവ വിൽക്കുന്ന കടകളും ഇന്നുമുതല്‍ ൾ ആരംഭിക്കുമെന്ന് പല സംസ്ഥാനങ്ങളും പ്രഖ്യാപിച്ചി രിയ്ക്കുകയാണ്.

എന്നാല്‍,  40 ദിവസത്തെ lock downനുശേഷവും രാജ്യത്ത്  കോവിഡ് ബാധ വ്യാപിക്കുന്നതായാണ് കാണുവാന്‍ സാധിക്കുന്നത്‌. ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 42,533 ആയി.  കോവിഡ്  ബാധിച്ച് ഇതുവരെ  1,373 പേര്‍ക്ക് മരണം  സംഭവിച്ചു.
 
കേന്ദ്ര ആരോഗ്യ  മന്ത്രാലയം ഏറ്റവും ഒടുവില്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് അനുസരിച്ച്  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  2,553  പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത് . കൂടാതെ  72 മരണവും റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിട്ടുണ്ട്. രോഗം സുഖമാവുന്നവരുടെ  നിരക്ക് പരിശോധിച്ചാല്‍ അത് 27.52% ആണ്.
 
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്‌ട്രയിലാണ്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യ പ്രദേശ്, തമിഴ് നാട്  എന്നീ സംസ്ഥാനങ്ങളില്‍  കോവിഡ് ബാധിതരുടെ എണ്ണ൦ വര്‍ധിക്കുകയാണ്.

മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  441 പുതിയ കോവിഡ് -19 കേസുകളും 21 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നഗരത്തിലെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 8,613 ആയി. മരണസംഖ്യ 343 ഉം സംസ്ഥാനത്ത് 12,296 കേസുകളും 521 മരണങ്ങളുമാണ് അകെ റിപ്പോര്‍ട്ട് ചെയ്യപ്പെ ട്ടിരിയ്ക്കുന്നത്.

രാജ്യത്ത് lock down 40 ദിവസ൦ കഴിഞ്ഞിട്ടും അണുബാധയുടെ തീവ്രത  കുറയുന്നില്ല എന്നത് ആശങ്കയുണര്‍ത്തുന്ന വസ്തുതയാണ്. 

മെയ് മാസം  തുടക്കം മുതല്‍ രോഗ ബാധിതരുടെ എണ്ണം  അതിവേഗം വർദ്ധിക്കുകയാണ്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2487 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.   ഒപ്പം 84 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. അതായത് ഓരോ മണിക്കൂറിലും 3 പേരുടെ മരണ൦, ഒപ്പം ഓരോ മണിക്കൂറിലും 110 പുതിയ  വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞ 5 ദിവസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 10,000 ല്‍ അധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ചിട്ടും വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നത് ചിന്താജനകമാണ്.

മൂന്നാം ഘട്ട lock down മെയ്‌ 17 വരെയാണ് തുടരുക.

 

Trending News