ആഗോള പ്രവണതയില്‍ വേറിട്ട്‌ ഇന്ത്യ, 80% കൊറോണ ബാധിതരും 60 വയസ്സില്‍ താഴെയുള്ളവര്‍!!

  രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നു  പിടിയ്ക്കുകയാണ്. വൈറസിനെ സംബന്ധിക്കുന്ന പല സംശയങ്ങളും ആശങ്കളും ഇപ്പോഴും പരിഹരിക്കാതെ നില നില്‍ക്കുകയാണ്.

Last Updated : Apr 4, 2020, 11:17 PM IST
ആഗോള പ്രവണതയില്‍ വേറിട്ട്‌  ഇന്ത്യ, 80% കൊറോണ  ബാധിതരും  60 വയസ്സില്‍ താഴെയുള്ളവര്‍!!

ന്യൂഡല്‍ഹി:  രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നു  പിടിയ്ക്കുകയാണ്. വൈറസിനെ സംബന്ധിക്കുന്ന പല സംശയങ്ങളും ആശങ്കളും ഇപ്പോഴും പരിഹരിക്കാതെ നില നില്‍ക്കുകയാണ്.

കൊറോണ വൈറസിനെ സംബന്ധിക്കുന്ന പല അനുമാനങ്ങളും ഇപ്പോള്‍ തെറ്റുന്നതായാണ് കാണുന്നത്.   ആഗോളതലത്തില്‍ വൈറസ് കാട്ടിയിരുന്ന പ്രവണതയനുസരിച്ച്  പ്രായമേറിയവര്‍ക്ക്  വൈറസ് ബാധ കൂടുതല്‍ അപകടമാവും എന്നായിരുന്നു കണക്കുകൂട്ടല്‍. 

എന്നാല്‍, ആഗോള പ്രവണതയില്‍ നിന്നും വ്യത്യസ്തമായ പ്രവണതയാണ് ഇന്ത്യയില്‍ കാണുന്നത്.  കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം പറയുന്നത്.  രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ചവരില്‍ കൂടുതലും 60 വയസിന് താഴെയുള്ളവരെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 80% രോഗ ബാധിതരും 60 വയസ്സില്‍ താഴെയുള്ളവരാണ്. അതായത്  ഇന്ത്യയില്‍ വെറും 16.69%  രോഗ ബാധിതര്‍ മാത്രമാണ്  60 വയസ്സിന് മുകളിലുള്ളവര്‍.

അതേസമയ൦,  21നും 40നുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് രോഗം കൂടുതല്‍ ബാധിച്ചത്. ഈ പ്രായത്തിലുള്ള രോഗികള്‍ 42% മാണ്. 

കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കുമാണ് വൈറസ് ബാധ വേഗത്തിലുണ്ടാകുക എന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍ ഇന്ത്യയിലെ കാര്യം നേരെ മറിച്ചാണ്. യുവജനങ്ങള്‍ക്കാണ് രോഗം കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

യുവജനങ്ങള്‍ക്ക് രോഗം ബാധിക്കുന്നത് മറ്റുചില പ്രതിസന്ധികള്‍ക്കിടയാക്കുമെന്ന് ന്യൂയോര്‍ക്കിലെ ട്രൂഡോ ഇന്‍സ്റ്റിറ്റൂട്ടിലെ വിദഗ്ധ ഡോ. പ്രിയ ലുത്ര പറയുന്നു. കാരണം, യുവജനങ്ങളില്‍ രോഗലക്ഷണം കാണിക്കാന്‍ വൈകും. ആരോഗ്യമുള്ള സമയമായതിനാല്‍ വേഗത്തില്‍ രോഗലക്ഷണം പ്രകടമാകില്ല. അതേസമയം അവര്‍ക്ക് വൈറസ് ബാധയുണ്ടാകുകകയും ചെയ്യും. രോഗമില്ലെന്ന് കരുതി യുവജനങ്ങള്‍ യാത്ര ചെയ്യുകയും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യും. എന്നാല്‍ ഇത് രോഗത്തിന്‍റെ  മൂന്നാംഘട്ടമായ സാമൂഹിക വ്യാപനത്തിന് ഇടയാക്കുമെന്നും ഡോക്ടര്‍ പ്രിയ ലുത്ര ചൂണ്ടിക്കാട്ടുന്നു.

 

Trending News