Covid 19 Second Wave : ഉയരുന്ന രോഗവ്യാപനം തടയണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു

മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തി രണ്ടാം ഘട്ട കോവിഡ് വ്യാപനം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Mar 17, 2021, 03:55 PM IST
  • വീണ്ടും ഉയർന്ന് വരുന്ന കോവിഡ് രോഗവ്യാപനം തടയേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരോട് പറഞ്ഞു.
  • മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തി രണ്ടാം ഘട്ട കോവിഡ് വ്യാപനം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
  • കോവിഡ് രോഗവ്യാപനം തടഞ്ഞ് കൊണ്ട് നാം നേടിയ ആത്മവിശ്വാസം ഒരിക്കലും അമിതമായാ ആത്മവിശ്വാസം ആകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
  • വെസ്റ്റ് ബംഗാളിൽ ഇലക്ഷൻ പ്രചാരണം നടത്തി വരുന്നതിനാൽ മുഖ്യമന്ത്രി മമ്‌താ ബാനർജി യോഗത്തിൽ പങ്കെടുത്തില്ല.
Covid 19 Second Wave : ഉയരുന്ന രോഗവ്യാപനം തടയണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു

News Delhi: വീണ്ടും ഉയർന്ന് വരുന്ന കോവിഡ് രോഗവ്യാപനം തടയേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) മുഖ്യമന്ത്രിമാരോട് പറഞ്ഞു. പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് ഉയരുന്ന സാഹചര്യത്തിൽ അവിടങ്ങളിൽ മൈക്രോ കണ്ടൈൻമെന്റ് സോണുകളും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തി രണ്ടാം ഘട്ട കോവിഡ് വ്യാപനം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബുധനാഴ്ച്ച നടന്ന യോഗത്തിൽ പ്രധാന മന്ത്രി അറിയിച്ചു.

"കോവിഡ് വ്യാപനം ഇപ്പോൾ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും രോഗം രാജ്യമൊട്ടാകെ (India) വ്യാപിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ രണ്ടാം ഘട്ട കോവിഡ് വ്യാപനം നിർത്തലാക്കാൻ എല്ലാവിധ നടപടികളും സ്വാവീകരിക്കണമെന്ന്" പ്രധാനമന്ത്രി പറഞ്ഞു. 

ALSO READ: Adani Group: തുറമുഖ നിര്‍മ്മാണത്തില്‍ വന്‍ കുതിപ്പ് നടത്തി അദാനി ഗ്രൂപ്പ്, ശ്രീലങ്കയുമായി 750 ദശലക്ഷം ഡോളറിന്‍റെ കരാര്‍

കോവിഡ് (Covid 19) രോഗവ്യാപനം തടഞ്ഞ് കൊണ്ട് നാം നേടിയ ആത്മവിശ്വാസം ഒരിക്കലും അമിതമായാ ആത്മവിശ്വാസം ആകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും. നമ്മൾ ഉണ്ടാക്കിയ വിജയം നമ്മുടെ തന്നെ ശ്രദ്ധ കുറവിന് കാരണമാകരുതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. എന്നാൽ എന്ത് നടപടികൾ എടുക്കുമ്പോഴും ജനങ്ങളെ പരിഭ്രാന്തരാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: MIG 21 Bison യുദ്ധവിമാനം തകർന്നു വീണു, ഒരു മരണം, പരിശീലന പറക്കല്ലിനിടെയാണ് അപകടം

കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടപ്പോൾ മുതൽ പ്രധാനമന്ത്രി നടത്തി വന്നിരുന്ന മുഖ്യമന്ത്രിമാരുടെ യോഗമാണ് ഇന്ന് വീണ്ടും ചേർന്നത്. ഓൺലൈനായി ആണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും യോഗം ചേർന്നത്. വെസ്റ്റ് ബംഗാളിൽ ഇലക്ഷൻ പ്രചാരണം നടത്തി വരുന്നതിനാൽ മുഖ്യമന്ത്രി മമ്‌താ ബാനർജീ (Mamtha Banarjee) യോഗത്തിൽ പങ്കെടുത്തില്ല.

ALSO READ: Covid 19 Second Wave : പ്രധാനമാന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

അത് പോലെ അസാമിൽ ഇലക്ഷൻ പ്രചാരണം നടത്തി വരുന്ന ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും (Yogi Adithyanath), ചണ്ഡീഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഘേലും യോഗത്തിൽ പങ്കെടുത്തില്ല. ഇന്നലെ മുതൽ ഇന്ന് രാവിലെ വരെ ഇന്ത്യയിൽ ആകെ 28,908 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലായിരുന്നു. ആകെ 17,864 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്ത് കേരളമാണ്. ആകെ 1970 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News