Covid Cases In India Latest Updates: വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 4,724 പേർ രോഗമുക്തരായി. ഇവർ വീടുകളിൽ ഐസൊലേഷനിൽ തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വൻ വർധന. രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 5,364 ആയി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 4,724 പേർ രോഗമുക്തരായതായും ഇവർ വീടുകളിൽ ഐസൊലേഷനിൽ തുടരുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിൽ നിന്ന് 1,679 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഗുജറാത്തിൽ 615 കേസുകളും പശ്ചിമബംഗാളിൽ 596 കേസുകളും ഡൽഹിയിൽ 562 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കേരളത്തിൽ കോവിഡ് ബാധിച്ച് രണ്ട് മരണവും കർണാടകയിലും പഞ്ചാബിലും ഓരോ മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കോവിഡ് കേസുകളിൽ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വർധനവുണ്ടാകുകയാണ്.
ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും കോവിഡ് സാഹചര്യം നേരിടാൻ സജ്ജമായിരിക്കണമെന്നും കേന്ദ്രം നിർദേശം നൽകി. ഐസൊലേഷൻ വാർഡുകൾ, ഓക്സിജൻ ലഭ്യത, അവശ്യ മരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകൾ
ഡൽഹി- 562
ഗുജറാത്ത്- 615
കർണാടക- 451
കേരളം- 1,679
മഹാരാഷ്ട്ര- 548
രാജസ്ഥാൻ- 107
തമിഴ്നാട്- 221
ഉത്തർപ്രദേശ്- 205
പശ്ചിമബംഗാൾ- 596
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.