Durga Puja Violence In Odisha: ദുർഗാ പൂജയ്ക്കിടെ സംഘർഷം: കട്ടക്കിൽ ഇന്റർനെറ്റ് നിരോധനം; ബന്ദിന് ആഹ്വാനം ചെയ്ത് വിഎച്ച്പി

നഗരത്തിൽ ബൈക്ക് റാലി നടത്താൻ ഒരു സംഘം അനുമതി തേടിയതിനെത്തുടർന്ന് പുതിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതായും പോലീസ് പറഞ്ഞു

Written by - Ajitha Kumari | Last Updated : Oct 6, 2025, 08:54 AM IST
  • കട്ടക്കിൽ ദുർഗാ പൂജ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് നഗരത്തിലുടനീളം സംഘർഷം നിലനിൽക്കുകയാണ്
  • സ്ഥിതി വളരെ മോശമായതിനാൽ ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്
  • നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Durga Puja Violence In Odisha: ദുർഗാ പൂജയ്ക്കിടെ സംഘർഷം: കട്ടക്കിൽ ഇന്റർനെറ്റ് നിരോധനം; ബന്ദിന് ആഹ്വാനം ചെയ്ത് വിഎച്ച്പി

Cuttack Violence News: ഒഡീഷയിലെ കട്ടക്കിൽ ദുർഗാ പൂജ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് നഗരത്തിലുടനീളം സംഘർഷം നിലനിൽക്കുകയാണ്. സ്ഥിതി വളരെ മോശമായതിനാൽ ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്. നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

Add Zee News as a Preferred Source

Also Read: രാജസ്ഥാനിൽ ആശുപത്രിയിൽ തീപിടുത്തം: 6 രോഗികൾ വെന്തുമരിച്ചു

സംഘർഷത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദർഗ ബസാർ, മംഗളബാഗ്, കന്റോൺമെന്റ്, പുരിഘട്ട്, ലാൽബാഗ്, ബിദാനസി, മർകത്ത് നഗർ, സിഡിഎ ഫേസ് -2, മാൽഗോഡം, ബദാംബാഡി, ജഗത്പൂർ, ബയാലിസ് മൗസ, സദർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ശനിയാഴ്ച പുലർച്ചെ 1:30 നും 2:00 നും ഇടയിൽ ദർഗ്ഗബസാറിലെ ഹാത്തി പൊഖാരി പ്രദേശത്തെ കത്ജോഡി നദിയിലേക്ക് ദുർഗ്ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്ര പോവുകയായിരുന്നു. ഇതിൽ ഉച്ചത്തിലുള്ള സംഗീതത്തെ നാട്ടുകാർ എതിർക്കുകയും അതിനെ തുടർന്ന് സ്ഥിതിഗതികൾ വഷളാകുകയുമായിരുന്നു.

Also Read: ഇടവ രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക; തുലാം രാശിക്കാർക്ക് സന്തോഷകരമായ ദിനം,അറിയാം ഇന്നത്തെ രാശിഫലം!

ഇതിനിടയിൽ ക്രമസമാധാന പാലനത്തിൽ ഭരണകൂടം പൂർണ പരാജയമാണെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് (VHP) തിങ്കളാഴ്ച 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമത്തിൽ നിരവധി വാഹനങ്ങൾക്കും വഴിയോര കടകൾക്കും കേടുപാടുകൾ സംഭവിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് നേരിയ ലാത്തി ചാർജ് നടത്തി. മൂന്ന് മണിക്കൂറോളം നിമജ്ജന പ്രവർത്തനങ്ങൾ നിർത്തിവച്ച ശേഷം കർശന സുരക്ഷയിൽ പുനരാരംഭിക്കുകയായിരുന്നു.  ശേഷം രാവിലെ 9:30 ഓടെ എല്ലാ വിഗ്രഹങ്ങളും നിമജ്ജനം ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News