)
അമരാവതി: മൊൻത ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു. മച്ചലിപട്ടണത്തിന് 70 കിലോമീറ്റർ അകലെയാണ് നിലവിൽ ചുഴലിക്കാറ്റ് എത്തിയിരിക്കുന്നത്. ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതിനാൽ ആന്ധ്രാപ്രദേശിൽ കനത്ത ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. ആളുകൾ പുറത്തിറങ്ങരുത്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റായാണ് മൊൻത തീരം തൊടുക. ആന്ധ്ര ഒഡീഷ തീരങ്ങളിൽ ഇന്നലെ മുതൽ കനത്ത മഴയും കാറ്റും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ പൂർണമായും ഒഴിപ്പിച്ചു. ചുഴലിക്കാറ്റ് തീരം തൊടുന്ന സമയം ഒരു കാരണവശാലും പുറത്ത് ഇറങ്ങരുതെന്നാണ് നിർദേശം.