നി​സ​ര്‍​ഗ ചുഴലിക്കാറ്റ് തീരം തൊട്ടു, മും​ബൈ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു

തീവ്രചുഴലിക്കാറ്റായി മാറിയ നിസര്‍ഗ മഹാരാഷ്ട്ര തീരത്തെത്തി. മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞ് വീശുന്നത്. 

Last Updated : Jun 3, 2020, 04:37 PM IST
നി​സ​ര്‍​ഗ ചുഴലിക്കാറ്റ് തീരം തൊട്ടു, മും​ബൈ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു

മുംബൈ : തീവ്രചുഴലിക്കാറ്റായി മാറിയ നിസര്‍ഗ മഹാരാഷ്ട്ര തീരത്തെത്തി. മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞ് വീശുന്നത്. 

അറബിക്കടലില്‍ വടക്കുകിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന നിസര്‍ഗ ഉച്ചയ്ക്കുശേഷമാണ് മഹാരാഷ്ട്ര തീരത്തെത്തിയത്. 120കിലോമീറ്റര്‍ വേഗതയുണ്ടായിരുന്ന കാറ്റ് തീരംതൊട്ടപ്പോള്‍ 72 കിലോമീറ്റര്‍ വേഗതയിലായി. മുംബൈയടക്കമുള്ള പ്രദേശങ്ങളില്‍  കനത്തകാറ്റും മഴയുമാണ്. 

Also read: 'നിസര്‍ഗ'; മുംബൈയില്‍ നിരോധനാജ്ഞ, വിമാനസര്‍വീസുകള്‍ റദ്ദാക്കി

അതേസമയം, നിസര്‍ഗ ചുഴലിക്കാറ്റിന്‍റെ വരവ് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള൦ രാത്രി 7 മണി വരെ അടച്ചിരിയ്ക്കുകയാണ്.  വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​ന​ങ്ങ​ള്‍ ഇ​റ​ങ്ങു​ന്ന​തി​നും പ​റ​ന്നു​പൊ​ങ്ങു​ന്ന​തി​നും വൈ​കു​ന്നേ​രം ഏ​ഴു​വ​രെ അ​നു​മ​തി​യി​ല്ലെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നു​ള്ള വി​മാ​നം റ​ണ്‍​വെ​യി​ല്‍ തെ​ന്നി​നീ​ങ്ങി​യ​തോ​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​ത്. വി​മാ​നം ഇ​റ​ങ്ങുമ്പോ​ഴും പ​റ​ന്നു​യ​രു​മ്പോ​ഴും ശ​ക്ത​മാ​യ കാ​റ്റ് ത​ട​സം സൃ​ഷ്ടി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. 

മുംബൈ തീരപ്രദേശത്തുള്ള പൊതുഇടങ്ങളായ ബീച്ചുകള്‍, പാര്‍ക്കുകള്‍, എന്നിവ പൊലിസ് നോ-ഗോ സോണുകളായി പ്രഖ്യാപിച്ചു.

നൂറ്റാണ്ടിലെ ആദ്യത്തെ ചുഴലികൊടുങ്കാറ്റിനെയാണ് മുംബൈ നേരിടാനൊരുങ്ങുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള 19,000 ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതുവരെ സംസ്ഥാനം നേരിട്ടതില്‍ വെച്ച്‌ ഏറ്റവും തീവ്രമായ ചുഴലിക്കാറ്റാണിതെന്നും ജനങ്ങള്‍ അടുത്ത രണ്ട് ദിവസം ആളുകള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

Trending News